കാനഡയില്‍ വനിതാ സൈനികര്‍ക്ക് ശിരോവസ്ത്രം ധരിക്കാം

ഓട്ടവ: കാനഡയിലെ അശ്വസേനയിലെ വനിതകള്‍ക്ക് യൂനിഫോമിനൊപ്പം ശിരോവസ്ത്രം  ധരിക്കാന്‍ അനുമതി. സൈന്യത്തിലേക്ക് കൂടുതല്‍ മുസ്ലിം വനിതകളെ ആകര്‍ഷിക്കാനും രാജ്യത്തിന്‍െറ നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കാനുമാണ് പുതിയ നീക്കമെന്ന് സര്‍ക്കാര്‍ വക്താവ് സ്കോട് ബ്ദസ്ലെ അറിയിച്ചു. പ്രത്യേകം തയാറാക്കിയ മൂന്നുതരത്തിലുള്ള ഹിജാബുകളില്‍നിന്ന് സൈനിക ജോലിക്ക് എളുപ്പം ധരിക്കാവുന്ന ഒന്നാണ് തെരഞ്ഞെടുത്തത്. ഇവിടെ 1990 മുതല്‍ സിഖ് സൈനികര്‍ തലപ്പാവു ധരിക്കുന്നുണ്ട്.

ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസില്‍ യൂനിഫോമിനൊപ്പം ഹിജാബ് ധരിക്കുന്നതിന്  10 വര്‍ഷം മുമ്പ് അനുമതി നല്‍കിയിരുന്നു. സ്കോട്ലന്‍ഡ് പൊലീസിലും വനിതാ ഉദ്യോഗസ്ഥര്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കി. നേരത്തേ ചില മുസ്ലിം ഉദ്യോഗസ്ഥര്‍ ശിരോവസ്ത്രം അണിഞ്ഞിരുന്നുവെങ്കിലും ഒൗദ്യോഗികാംഗീകാരം ലഭിക്കുന്നത് ഇപ്പോഴാണ്. സ്വീഡനും നോര്‍വേയും ചില യു.എസ് സംസ്ഥാനങ്ങളും ഈ പാത പിന്തുടര്‍ന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.