എലിസബത്ത് രാജ്ഞിക്ക് 90ാം പിറന്നാള്‍

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ 90ാം പിറന്നാളില്‍ ആശംസാപ്രവാഹം. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാജ്ഞിയുടെ പിറന്നാള്‍ വിപുലമായി ആഘോഷിച്ചു. പടിഞ്ഞാറന്‍ ലണ്ടനിലുള്ള വിന്‍റ്സര്‍ കൊട്ടാരത്തില്‍ രാജ്ഞി ദീപം കൊളുത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിന്നീട് വിവിധ സ്ഥലങ്ങളിലായി ആയിരത്തോളം ദീപങ്ങള്‍ തെളിയിച്ചു. തനിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചവര്‍ക്ക് രാജ്ഞി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
കൂടുതല്‍ കാലം ബ്രിട്ടീഷ് രാജപദവി അലങ്കരിച്ച വ്യക്തിയെന്ന നേട്ടം കഴിഞ്ഞ വര്‍ഷം എലിസബത്ത് രാജ്ഞി സ്വന്തമാക്കിയിരുന്നു. വിക്ടോറിയ രാജ്ഞിയുടെ നേട്ടമായ 63 വര്‍ഷവും ഏഴ് മാസവുമെന്ന കാലയളവാണ് എലിസബത്ത് തിരുത്തിയത്. പിറന്നാളിന്‍െറ ഒൗദ്യോഗിക ആഘോഷങ്ങള്‍ ജൂണിലാണ് നടക്കുക. 1926 ഏപ്രില്‍ 21നാണ് എലിസബത്ത് രാജ്ഞി ജനിച്ചത്. 1953ലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം. ഇപ്പോഴും കര്‍മനിരതയായ രാജ്ഞി കുറച്ചുവര്‍ഷങ്ങളായി രാജകീയ ചുമതലകള്‍ മകന്‍ പ്രിന്‍സ് രാജകുമാരന്‍, പേരക്കുട്ടി വില്യം രാജകുമാരന്‍, ഭാര്യ കേറ്റ് രാജകുമാരി എന്നിവരെ ഏല്‍പിച്ചിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.