ഇസ്തംബൂള്‍: അതിര്‍ത്തിയില്‍ തുര്‍ക്കി സൈനികര്‍ നടത്തിയ വെടിവെപ്പില്‍ എട്ടു സിറിയന്‍ അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ കുട്ടികളും സ്ത്രീകളുമുണ്ട്. ഒരു സംഘം അഭയാര്‍ഥികള്‍ അതിര്‍ത്തിയിലെ മലനിരകളിലൂടെ തുര്‍ക്കിയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് സൈനികര്‍ വെടിവെച്ചത്.
വെടിവെപ്പില്‍ ഏതാനും പേര്‍ക്ക് ഗുരുതര പരിക്കുകളേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിമതരുടെ നിയന്ത്രണത്തിലുള്ള അസാസ് നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അനുകമ്പ പ്രതീക്ഷിച്ച് തുര്‍ക്കിയിലത്തെുന്നവര്‍ക്ക് വെടിയുണ്ടകളാണ് നല്‍കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കുറ്റപ്പെടുത്തി.
എന്നാല്‍, അതിര്‍ത്തിയില്‍ സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ മാറ്റം വരുത്തിയിട്ടില്ളെന്ന് തുര്‍ക്കി അധികൃതര്‍ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.