തുര്‍ക്കിയില്‍ കൂടുതല്‍ അഭയാര്‍ഥികള്‍ എത്തി

ഇസ്തംബൂള്‍: യൂറോപ്പിലേക്ക് അഭയാര്‍ഥികള്‍ പ്രവഹിക്കുന്നത് തടയാന്‍ തുര്‍ക്കിയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം ഗ്രീസില്‍നിന്നും കൂടുതല്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയിലത്തെി. വെള്ളിയാഴ്ച രണ്ട് ബോട്ടുകളിലാണ് നൂറോളം അഭയാര്‍ഥികള്‍ എത്തിയത്. ഇതില്‍ ഏറെയും പാകിസ്താന്‍ പൗരന്മാരാണ്.
അതിനിടെ, അഭയാര്‍ഥികളെ തിരിച്ചയക്കുന്നതിനെതിരെ പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കടലിലേക്ക് ചാടി ബോട്ടിന് മുന്നിലേക്ക് നീന്തിയത്തെി. ഗ്രീസ് തീരദേശ സംരക്ഷണസേന ഇവരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച 202 പേരെ ഗ്രീസില്‍നിന്നും തുര്‍ക്കിയിലത്തെിച്ചിരുന്നു. എന്നാല്‍, ഈ ആഴ്ചയില്‍മാത്രം 518 അഭയാര്‍ഥികള്‍ ഗ്രീസിലത്തെിയിട്ടുണ്ട്. അഭയാര്‍ഥികളായി എത്തുന്നവരില്‍ ആയിരക്കണക്കിന് ആളുകള്‍ ഗ്രീസില്‍ തടവില്‍ കഴിയുകയാണ്.

അനധികൃതമായി ഗ്രീസിലത്തെുന്ന അഭയാര്‍ഥികളെ തുര്‍ക്കിയിലത്തെിക്കുന്നതിന് പകരമായി സിറിയയില്‍നിന്നും ഒൗദ്യോഗികമായി തുര്‍ക്കയിലത്തെിയ അഭയാര്‍ഥികള്‍ യൂറോപ്യന്‍ യൂനിയന്‍ സ്വീകരിക്കുമെന്നാണ് യൂനിയനും തുര്‍ക്കിയും തമ്മിലെ കരാര്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.