ഭീകരാക്രമണം: ബെല്‍ജിയന്‍ മന്ത്രി രാജിവെച്ചു

ബ്രസല്‍സ്: ബ്രസല്‍സ് സ്ഫോടനപരമ്പരകളെ തുടര്‍ന്ന് ഗതാഗത മന്ത്രി ജാക്വിലന്‍ ഗാലന്‍റ് രാജിവെച്ചു. ബ്രസല്‍സ് വിമാനത്താവളത്തില്‍ സുരക്ഷാ പാളിച്ചയുണ്ടായത് മന്ത്രിയുടെ അശ്രദ്ധ മൂലമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
നേരത്തെ പ്രധാനമന്ത്രി ചാള്‍സ് മൈക്കല്‍ ഗാലന്‍റിനെ പിന്തുണച്ചിരുന്നു. രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന യൂറോപ്യന്‍ യൂനിയന്‍ റിപ്പോര്‍ട്ട് അവര്‍ അവഗണിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു.  
 ആക്രമണത്തിന്‍െറ ഉത്തരവാദിത്തമേറ്റെടുത്ത് ഗാലന്‍റ് രാജിവെക്കണമെന്ന് ബെല്‍ജിയന്‍ ഫെഡറല്‍ ട്രാന്‍സ്പോര്‍ട് ഏജന്‍സി മേധാവി ലോറന്‍റ് ലിഡോക്സ് ആവശ്യപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.