ഗ്രീസിലെത്തിയ അഭയാര്‍ഥികളെ നാടുകടത്തി

ഏതന്‍സ്: തുര്‍ക്കിവഴി യൂറോപ്പില്‍ അഭയം തേടിയത്തെിയവരെ ഗ്രീസ് മടക്കി അയച്ചുതുടങ്ങി. രേഖകളില്ലാതെ രണ്ടാഴ്ചക്കിടെ ബോട്ടിറങ്ങിയ 135 അഭയാര്‍ഥികളെയാണ് മനുഷ്യാവകാശ സംഘടനകളുടെ കടുത്ത എതിര്‍പ്പ് മറികടന്ന് മൂന്ന് ചെറിയ ബോട്ടുകളിലായി തിങ്കളാഴ്ച രാവിലെ തിരിച്ച് തുര്‍ക്കി തീരങ്ങളിലേക്ക് അയച്ചത്.
യൂറോപ്പില്‍ അഭയാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ മാര്‍ച്ച് 20ന് യൂറോപ്യന്‍ യൂനിയന്‍ തീരുമാനമെടുത്തിരുന്നു. ഇതിനു ശേഷം രാജ്യത്തത്തെിയ 4,000 ഓളം അഭയാര്‍ഥികളെ ഗ്രീസ് തടഞ്ഞുവെച്ചിട്ടുണ്ട്. ഇവരെ ഘട്ടംഘട്ടമായി തുര്‍ക്കിയിലേക്ക് മടക്കിഅയക്കും. ഇന്നലെ മടക്കിഅയച്ചവരിലേറെയും പാക്- ബംഗ്ളാദേശ് വംശജരാണെന്നാണ് വിശദീകരണം.
കടുത്ത ദുരിതം താണ്ടിയത്തെുന്നവരോടുള്ള മനുഷ്യത്വരഹിത സമീപനത്തില്‍ പ്രതിഷേധിച്ച് ഗ്രീസിലെ ചിയോസ് ദ്വീപ് നിവാസികള്‍ രംഗത്തുവന്നിരുന്നു. ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ഉള്‍പെടെ സംഘടനകളും രംഗത്തുണ്ട്. അഭയാര്‍ഥികള്‍ക്ക് കറുത്ത ദിനമാണിതെന്ന് ആംനസ്റ്റി ഗ്രീക് പ്രസിഡന്‍റ് ജോര്‍ജോസ് കോസ്പോളസ് കുറ്റപ്പെടുത്തി.
ഗ്രീക് പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍െറ മേല്‍നോട്ടത്തിലാണ് നാടുകടത്തല്‍. നസ്ലി ജെയില്‍, ലെസ്വോസ്, ഇര്‍തുര്‍ക് ബോട്ടുകളില്‍ ലെസ്ബോസ്, ചിയോസ് ദ്വീപുകളില്‍ നിന്നാണ് മൂന്നു സംഘങ്ങളെ മടക്കിയത്.
ബാള്‍ക്കന്‍ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചതോടെ അര ലക്ഷം അഭയാര്‍ഥികള്‍ ഗ്രീസില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരുടെ പുനരധിവാസവും കുഴക്കുന്ന പ്രശ്നമായി നിലനില്‍ക്കുകയാണ്. കൊട്ടിഗ്ഘോഷിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ അഭയാര്‍ഥികളെ സ്വീകരിച്ചുതുടങ്ങിയ യൂറോപിന്‍െറ അനുകൂല നയത്തിനാണ് ഇതോടെ അവസാനമാകുന്നത്.
അതിനിടെ, തുര്‍ക്കിയില്‍ കുടുങ്ങിയ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിന്‍െറ ഭാഗമായി ആദ്യസംഘം സിറിയക്കാര്‍ ജര്‍മനിയിലത്തെി. തലസ്ഥാന നഗരമായ അങ്കാറയില്‍നിന്ന് ജര്‍മനിയിലെ ഹനോവറിലാണ് 16 പേര്‍ എത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.