ലണ്ടന്‍: ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഉപഭോക്താക്കളെ പറ്റിക്കാനായി കൊണ്ടു വന്ന ആനിമേഷന്‍ ഐക്കണ്‍ ഗൂഗ്ള്‍ പിന്‍വലിച്ചു. ആളുകളെ ചിരിപ്പിക്കാന്‍ കൊണ്ടുവന്ന പരിപാടി തലവേദനയാണുണ്ടാക്കിയതിന് ഗൂഗ്ള്‍ ഉപഭോക്താക്കളോട് മാപ്പുപറയുകയും ചെയ്തു. അലോസരപ്പെടുത്തുന്ന ചാറ്റുകളില്‍നിന്ന് രക്ഷപ്പെടാന്‍ മിക്ഡ്രാപ് സംവിധാനമൊരുക്കിയെന്ന് പ്രഖ്യാപിച്ചാണ് ഗൂഗ്ള്‍ വിഡ്ഢിദിനം ആഘോഷിച്ചത്. ജി-മെയില്‍ സന്ദേശത്തിന് പ്രതികരണം അയക്കുമ്പോള്‍ മിക് ഡ്രോപ് ബട്ടന്‍ പ്രത്യക്ഷപ്പെടും. ബട്ടന്‍ അമര്‍ത്തുന്നതോടെ മറുപടിക്കൊപ്പം ചെറിയൊരു ആനിമേഷന്‍ ഐക്കണ്‍ പോവുകയും ഇ-മെയില്‍ സംഭാഷണം അവസാനിക്കുകയും ചെയ്യും. മെയില്‍ ബോക്സിലേക്ക് പിന്നെ പ്രതികരണങ്ങള്‍ വരില്ല. സുപ്രധാന മെയിലുകള്‍ക്കുവരെ ഇത്തരം തമാശരൂപത്തിലുള്ള പ്രതികരണം പോയതോടെ ഉപഭോക്താക്കളില്‍നിന്ന് കടുത്ത എതിര്‍പ്പുണ്ടാവുകയായിരുന്നു. ജോലിക്കുവേണ്ടിയും മറ്റും ഇ-മെയില്‍ അയച്ചവരാണ് ഗൂഗിളിന്‍െറ ഏപ്രില്‍ഫൂള്‍ പരിപാടിയില്‍ പെട്ടുപോയത്. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക വിമാന സര്‍വിസ് ആരംഭിക്കുന്നുവെന്ന പരസ്യ വിഡിയോയുമായാണ് ആസ്ട്രേലിയയിലെ വിര്‍ജിന്‍ എയര്‍
ലൈന്‍സ് കമ്പനി ആളുകളെ പറ്റിച്ചത്. റെയ്ഞ്ചില്ളെങ്കില്‍ വൈ
ഫൈ വിമാനം തേടിവരുമെന്ന് വാര്‍ത്തയുമായാണ് ആസ്ട്രേലിയയില്‍ 97 ശതമാനം വൈഫൈ ഇന്‍റര്‍നെറ്റ് ശൃംഖലയുള്ള വോഡഫോണ്‍ കമ്പനി ആളുകളെ പറ്റിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.