സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി

ആതന്‍സ്: ഗ്രീക് പാര്‍ലമെന്‍റ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി. ഇവര്‍ക്കെതിരെയുള്ള വിവേചനത്തെക്കുറിച്ച് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുടെ വിമര്‍ശത്തിന് രണ്ടുവര്‍ഷത്തിനു ശേഷമാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നത്.

അതേസമയം, പാര്‍ലമെന്‍റ് തീരുമാനത്തിനെതിരെ ഓര്‍ത്തഡോക്സ് ചര്‍ച്ച് രംഗത്തുവന്നു. സ്വവര്‍ഗ ലൈംഗികത പ്രകൃതിനിയമങ്ങളില്‍നിന്നുള്ള വ്യതിചലനവും സാമൂഹിക തിന്മയുമാണ്. ഇത് പിന്തുടരുന്നവരും ഇതിനെ അനുകൂലിക്കുന്നവരും സാധാരണക്കാരല്ളെന്നും ബിഷപ് അംവോറിസിസ് പറഞ്ഞു.

ഗ്രീക് നിയമസഭ സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ വിവേചനപരമായ നടപടി സ്വീകരിക്കുന്നതായി 2013ല്‍ യൂറോപ്യന്‍ യൂനിയന്‍െറ മനുഷ്യാവകാശ സംഘം കണ്ടത്തെിയിരുന്നു. 2008ലാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള ബില്ല് അവതരിപ്പിക്കുന്നത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.