ജര്‍മനിയും അഭയാര്‍ഥികളെ കുറക്കുന്നു

ബര്‍ലിന്‍: സ്വന്തം കക്ഷിയില്‍നിന്ന് എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ജര്‍മനിയിലത്തെുന്ന അഭയാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറക്കാന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിന്‍െറ തീരുമാനം. 2015ല്‍ മാത്രം 3,40,000ത്തോളം അഭയാര്‍ഥികളെ സ്വീകരിച്ച ജര്‍മനി തുടര്‍ന്നും ഇത്രയും പേരെ സ്വീകരിക്കില്ളെന്ന് മെര്‍കല്‍ വ്യക്തമാക്കി. ഭരണകക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍ (സി.ഡി.യു) സഖ്യകക്ഷികളാണ് കടുത്ത സമ്മര്‍ദവുമായി രംഗത്തത്തെിയിരുന്നത്. അഭയാര്‍ഥികളെ വെട്ടിക്കുറക്കാനുള്ള തീരുമാനത്തിന് സി.ഡി.യു അംഗീകാരം നല്‍കിയതായി മെര്‍കല്‍ പറഞ്ഞു.
തുര്‍ക്കിയില്‍നിന്ന് അഭയാര്‍ഥികളെ കടത്തുന്ന സംഘങ്ങളെ ഇല്ലാതാക്കുക, തുര്‍ക്കി, ലബനാന്‍, ജോര്‍ഡന്‍ രാജ്യങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ സൗകര്യം മെച്ചപ്പെടുത്തുക, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ അതിര്‍ത്തികള്‍ ഭദ്രമാക്കുക എന്നിവ വഴിയാകും അഭയാര്‍ഥികളുടെ എണ്ണം കുറക്കുക. മാര്‍ച്ചില്‍ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി അഭയാര്‍ഥികളുടെ എണ്ണം കുറക്കണമെന്ന് പാര്‍ട്ടി നേരത്തേ മെര്‍കലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്ലാത്തപക്ഷം 2017ല്‍ നാലാം തവണയും ചാന്‍സലറായി മത്സരിക്കാനുള്ള സാധ്യതകളെ ബാധിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെയാണ് മെര്‍കല്‍ വഴങ്ങിയത്.
എത്ര അഭയാര്‍ഥികളെയും സ്വീകരിക്കാന്‍ സന്നദ്ധമാണെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ ജര്‍മനി അറിയിച്ചതിനു പിന്നാലെയാണ് യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് വര്‍ധിച്ചതെന്നാണ് വിമര്‍ശകരുടെ പക്ഷം.
അഭയാര്‍ഥി വിഷയത്തില്‍ ഉദാരസമീപനവുമായി നിറഞ്ഞുനിന്ന മെര്‍കല്‍ അടുത്തിടെ ‘ടൈം’ പേഴ്സന്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.