അഭയാര്‍ഥിക്കുട്ടികള്‍ക്ക് അഭയമായി ആതന്‍സിലെ അഭിഭാഷക

ആതന്‍സ്: 30 തികഞ്ഞിട്ടില്ല ക്രിസ്റ്റീന ദിമകോവിന്. നാലു മക്കളുടെ അമ്മയാണവര്‍. അതിലൊരാള്‍ക്ക് 17 വയസ്സ്. രണ്ടുപേര്‍ സിറിയയില്‍നിന്നുള്ളവരാണ്. സിറിയയില്‍നിന്ന് സഹോദരനൊപ്പം പലായനം ചെയ്യവെ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ രക്ഷിച്ചുകൊണ്ടുവന്നതാണവളെ. അന്നുമുതല്‍  ക്രിസ്റ്റീന അവര്‍ക്കമ്മയായി. 10 വയസ്സുള്ള ഇറാനി ബാലനും യുദ്ധത്തില്‍ കുടുംബത്തെ നഷ്ടപ്പെട്ട അഫ്ഗാന്‍ ബാലികയും. ഇപ്പോള്‍ അവരുടെ രക്ഷിതാവാണ് ക്രിസ്റ്റീന. ഈ വര്‍ഷം ഗ്രീസ് വഴി യൂറോപ്പിലത്തെിയത് ഏഴുലക്ഷം അഭയാര്‍ഥികളാണ്.
നിയമബിരുദത്തിനു ശേഷം അഭിഭാഷകയായി പ്രാക്ടീസ് ചെയ്യാനായിരുന്നില്ല, മനുഷ്യസേവനമായിരുന്നു അവരുടെ ലക്ഷ്യം. അങ്ങനെയാണ് ആതന്‍സിലെ സന്നദ്ധ സംഘടനയിലത്തെുന്നത്. ഒറ്റപ്പെട്ടുപോവുന്ന അഭയാര്‍ഥി കുരുന്നുകള്‍ക്ക് അഭയകേന്ദ്രമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സംഘടന തുടങ്ങിയത്. യുദ്ധമുഖങ്ങളില്‍നിന്ന് പലായനംചെയ്യുമ്പോള്‍ പലരും മാതാപിതാക്കളില്‍നിന്ന് വേര്‍പെട്ടുപോകും. എങ്ങനെയാണ് ഇത്തരമൊരു തീരുമാനത്തിലത്തെിയതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട് ക്രിസ്റ്റീനക്ക്. ഈ ലോകത്തെ രക്ഷിക്കാന്‍ പോയിട്ട് ചെറിയ മാറ്റം വരുത്താന്‍പോലും എനിക്ക് കഴിയില്ല; എന്നാല്‍, ചുറ്റും നടക്കുന്ന ഇത്തരം കാര്യങ്ങള്‍ നോവിക്കുന്നു. കൂടെയാരുമില്ലാതെ ഗ്രീസിലത്തെുന്ന കുട്ടികളെ സംരക്ഷിക്കേണ്ടത് അധികൃതരുടെ ബാധ്യതയാണെന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.