മിനിസോട: മൂന്ന് പതിറ്റാണ്ട് അമേരിക്കയിലെ സംഗീത പ്രേമികളെ പാട്ടില്‍ ആറാടിച്ച പ്രമുഖ പാട്ടുകാരനും സ്റ്റോണ്‍ ടെമ്പ്ള്‍ പൈലറ്റ്സ്, വെല്‍വെറ്റ് റിവോള്‍വര്‍ തുടങ്ങിയ ബാന്‍റുകളുടെ പ്രധാന ഗായകനുമായിരുന്ന സ്കോട്ട് വെയിലന്‍റിനെ (48) മരിച്ചനിലയില്‍ കണ്ടത്തെി.
വൈല്‍ഡ് എബൗട്ട്സ് എന്ന പുതിയ ഗ്രൂപ്പിനൊപ്പം സംഗീതപരിപാടിക്കായി മിനിസോട്ടയിലത്തെിയ സ്കോട്ട് വെയിലന്‍റിനെ വ്യാഴാഴ്ച രാത്രി ഒമ്പതോടെ സംഘം സഞ്ചരിച്ചിരുന്ന ബസില്‍ മരിച്ചനിലയില്‍ കണ്ടത്തെുകയായിരുന്നു. 1967 ഒക്ടോബര്‍ 27ന് കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ ജനിച്ച സ്കോട്ട് 90കളില്‍ അമേരിക്കയില്‍ ഏറ്റവും ആരാധകരുള്ള ഗായകനായിരുന്നു.
മയക്കുമരുന്നിന് അടിമയായിരുന്ന വെയിലന്‍റ് കൊക്കയിന്‍ കൈവശം വെച്ചതിന് ഒരുവര്‍ഷം നല്ലനടപ്പിന് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.