ബ്രദര്‍ഹുഡ് അധ്യക്ഷന്‍െറ വധശിക്ഷ റദ്ദാക്കി

കെയ്റോ: മുസ്ലിം ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഇന്‍െറ വധശിക്ഷ ഈജിപ്ത് പരമോന്നത കോടതി റദ്ദാക്കി. ബദീഉം മറ്റു 11 പേരും പ്രതികളായ 2013 ലെ കലാപക്കേസില്‍ പുനര്‍വിചാരണ നടത്തണമെന്നും കോടതി ഉത്തരവിട്ടു. മുഹമ്മദ് മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം രാജ്യത്തുണ്ടായ പ്രക്ഷോഭങ്ങളുടെ പേരിലാണ് മുസ്ലിം ബ്രദര്‍ഹുഡിന്‍െറ നേതാക്കളുടെയും അനുയായികളുടെയും പേരില്‍ വിവിധ കുറ്റങ്ങള്‍ ചാര്‍ത്തി ജയിലിലടച്ചത്. അപ്പീല്‍ പരിഗണിച്ച പരമോന്നത കോടതി മറ്റു 26 പേര്‍ പ്രതികളായ കേസുകളും പുനര്‍വിചാരണ നടത്തണമെന്ന് ഉത്തരവിട്ടിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.