സ്റ്റോക്ഹോം: ഇൗ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഉപേക്ഷിക്കുന്നത് വരെയെത്തിയ ലൈംഗികാരോപണ വിവാദത്തിലെ നായകൻ ഫ്രഞ്ച് പൗരനായ ജീൻ േക്ലാഡ് ആർണോക്ക് രണ്ടുവർഷത്തെ ജയിൽശിക്ഷ. നൊബേൽ പുരസ്കാര പ്രഖ്യാപനത്തിന് തുടക്കംകുറിച്ച ദിനത്തിലാണ് സ്വീഡിഷ് കോടതി ആർണോയെ ശിക്ഷിച്ചത്. 2011ൽ നടന്ന ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട രണ്ടു പരാതികളിൽ ഒന്നു തള്ളിയ കോടതി രണ്ടാമത്തേതിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
െനാബേൽ സമാധാന പുരസ്കാരം നൽകുന്ന സ്വീഡിഷ് അക്കാദമി അംഗവും കവിയുമായ കടാരിന േഫ്ലാസ്റ്റെൻസെൻറ ഭർത്താവായ ആർണോക്കെതിരെ 2017ലാണ് പീഡനാരോപണമുയരുന്നത്.
സാംസ്കാരിക പ്രമുഖർക്കും പുതിയ എഴുത്തുകാർക്കും സംഗമവേദിയായി ആർണോ നടത്തിയ ഫോറം ക്ലബിന് സ്വീഡിഷ് അക്കാദമി ഫണ്ടൊഴുക്കിയിരുന്നു. 18ഒാളം സ്ത്രീകളെ ആർണോ പീഡിപ്പിച്ചതായി മാധ്യമ റിപ്പോർട്ടുകൾ വന്നതോടെ സ്വീഡിഷ് അക്കാദമിയിൽ ഭിന്നത മറനീക്കി പുറത്തുവന്നു. എട്ടുപേർ അക്കാദമി അംഗത്വം രാജിവെച്ചു. അംഗങ്ങൾ രണ്ടു ചേരിയിലായതോടെ 70 വർഷങ്ങൾക്കിടെ ആദ്യമായി ഇൗ വർഷത്തെ സാഹിത്യ പുരസ്കാര പ്രഖ്യാപനം ഉപേക്ഷിച്ചു.
ആർണോക്കെതിരെ സ്വീഡിഷ് അക്കാദമി അന്വേഷിച്ച കേസ് പിന്നീട് പ്രോസിക്യൂഷൻ ഏറ്റെടുക്കുകയായിരുന്നു. ലോകംമുഴുക്കെ ആഞ്ഞടിച്ച മീ ടു കാമ്പയിനിെൻറ ഭാഗമായി രംഗത്തുവന്ന 18 പേരിൽ ഭൂരിപക്ഷം പേരുടെയും ആരോപണങ്ങൾ പ്രോസിക്യൂഷൻ നേരേത്ത തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.