1974 പാ​രി​സ്​ ആ​ക്ര​മ​ണ​ം: കാ​ർ​ലോ​സ്​ ദ ​ജാ​ക്ക​ലി​ന്​ മൂ​ന്നാ​മ​തും ജീ​വ​പ​ര്യ​ന്തം

പാരിസ്: 1974ൽ പാരിസിലെ വ്യവസായ സമുച്ചയം ആക്രമിച്ച കേസിലെ പ്രതി കാർലോസ് ദ ജാക്കൽ എന്നറിയപ്പെടുന്ന വെനിസ്വേലൻ സ്വദേശി ഇലിച്ച് റമിറസ് സാൻചസിന് മൂന്നാമതും ജീവപര്യന്തം ശിക്ഷ വിധിച്ചു. ഫ്രഞ്ച് കോടതിയാണ് 42 വർഷം മുമ്പ് നടന്ന ആക്രമണത്തിൽ കാർലോസിന് മൂന്നാമത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.

 നേരത്തേതന്നെ ആക്രമണത്തിനും കൊലപാതകത്തിനുമായി കാർലോസിന് രണ്ട് ജീവപര്യന്തം വിധിച്ചിട്ടുണ്ട്. കേസിലെ ഏക പ്രതിയായ കാർലോസ് വ്യവസായ സമുച്ചയത്തിനുനേരെ ഗ്രനേഡ് ആക്രമണം നടത്തിയതായി അഞ്ചു ജഡ്ജിമാർ കണ്ടെത്തുകയായിരുന്നു.  സംഭവത്തിൽ രണ്ടു പേർ മരിക്കുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

എന്നാൽ, ആക്രമണത്തിൽ തനിക്ക് പങ്കില്ലെന്നും തനിക്കെതിരെ തെളിവില്ലെന്നും 69കാരനായ കാർലോസ് വാദിച്ചു. പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഒാഫ് ഫലസ്തീൻ പാർട്ടി അംഗമായിരുന്ന കാർലോസ് ഫലസ്തീനി​െൻറ വിമോചനം ആവശ്യപ്പെട്ടാണ് ആക്രമണം നടത്തിയത്. 1994ൽ സുഡാൻ തലസ്ഥാനമായ ഖർത്തൂമിൽനിന്നാണ് കാർലോസ് ഫ്രഞ്ച് പൊലീസി​െൻറ പിടിയിലാകുന്നത്.

 ഫ്രഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ. കാർലോസി​െൻറ ലണ്ടനിലെ ഫ്ലാറ്റിൽ ഫ്രഡറിക് ഫോർസിത്തി​െൻറ ‘ദ ഡേ ഒാഫ് ദ ജാക്കൽ’ എന്ന നോവൽ കണ്ട റിപ്പോർട്ടർ പുസ്തകം കാർലോസിേൻറതാണെന്ന് തെറ്റിദ്ധരിച്ച് റിപ്പോർട്ട് നൽകിയതിനുശേഷമാണ് ഇയാൾക്ക് മാധ്യമങ്ങൾ ‘കാർലോസ് ദ ജാക്കൽ’ എന്ന പേര് നൽകിയത്.

Tags:    
News Summary - 1974 paris attack carlos da jakol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.