ലുഫ്​താൻസ ജീവനക്കാരുടെ സമരം; ജർമനിയിൽ 1300 വിമാന സർവിസ്​ റദ്ദാക്കി

ബർലിൻ: രണ്ടു കാബിന്‍ ക്രൂ യൂനിയനുകളുടെ സമരം കാരണം ജര്‍മന്‍ എയര്‍ലൈന്‍ ലുഫ്താന്‍സ 1300 സര്‍വിസുകള്‍ റദ്ദാക്കി. ശ മ്പളവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട ജര്‍മനിയിലെ കാബിന്‍ ക്രൂ 48 മണിക്കൂര്‍ സമരം ആരംഭിച്ചതോടെ പതിനായിരക്കണക്കിന് ലുഫ്താന്‍സ യാത്രക്കാർ ദുരിതത്തിലായി. 1,80,000 യാത്രക്കാരെ സമരം ബാധിച്ചു.

സമരം ഒഴിവാക്കാന്‍ മാനേജ്മ​െൻറ്​ അവസാന സമയത്ത് സ്വീകരിച്ച നിയമ നടപടികളും പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍വിസുകള്‍ റദ്ദാക്കാനുള്ള തീരുമാനം. ബുധനാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രി വരെ നീളും. ജര്‍മനിയില്‍നിന്നു പുറപ്പെടുന്ന സര്‍വിസുകളെയാണ് ഇതു പ്രധാനമായും ബാധിച്ചത്.

Tags:    
News Summary - 1,300 Lufthansa flights cancelled as courts approve strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.