തുർക്കിയിൽ കാർബോംബ്​ ​സ്​ഫോടനം: 13 സൈനികർ മരിച്ചു

ഇസ്​താംബൂൾ: തുർക്കിയിൽ  ബസിലുണ്ടായ സ്ഫോടനത്തിൽ 13 സൈനികർ മരിച്ചു.  48 സൈനികർക്ക്​ പരിക്കേറ്റു. സ്​ഫോടക വസ്തുക്കൾ നിറച്ച കാർ ബസിലേക്ക്​ ഇടിച്ചുകയറ്റയിതാണെന്ന്​ സംശയിക്കുന്നു. മദ്ധ്യ തുർക്കിയിലെ  കൈസേരി നഗരത്തിലാണ്​ സ്​ഫോടനം നടന്നത്​.

ൈസനിക കേന്ദ്രത്തിൽ നിന്നും ബസിൽ അവധി ദിന ഷോപ്പിങ്ങിനായി ​പോയ സൈനികരാണ്​ കൊല്ലപ്പെട്ടത്​. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കുർദിഷ് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. കഴിഞ്ഞ ആഴ്​ച ഇസ്​താംബൂളി​െല  ഫുട്ബോൾ സ്​റ്റേഡിയത്തിലുണ്ടായ സ്​ഫോടനത്തിൽ 44 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും സ്ഫോടനം.

Tags:    
News Summary - 13 soldiers killed, 48 wounded in car bomb attack Turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.