ജര്‍മനിയില്‍ ഭീകരാക്രമണം; 12 മരണം

ബെർലിൻ: ജർമൻ തലസ്ഥാനമായ ബെർലിനിൽ തിരക്കേറിയ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 പേർ മരിച്ചു. 50ലധികം പേർക്ക് പരിക്കേറ്റു. സെൻട്രൽ ബെർലിനിൽ രണ്ടാം ലോക യുദ്ധസ്മാരകമായി നിലനിർത്തിയിട്ടുള്ള തകർന്ന കൈസർ വിൽഹം മെമ്മോറിയൽ ചർച്ചിന് സമീപമായിരുന്നു സംഭവം.

അമിത വേഗത്തിലെത്തിയ ലോറി ആളുകൾക്കുമേൽ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ബെർലിൻ പൊലീസ് അറിയിച്ചു. ഡ്രൈവർക്ക് ഒപ്പമുണ്ടായിരുന്ന ആൾ കൊല്ലപ്പെട്ടു. മനഃപൂർവമുള്ള ആക്രമണമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.

തീവ്രവാദി ആക്രമണമാണെന്ന് റിപ്പോർട്ടുണ്ടെങ്കിലും അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ജനങ്ങളോട് വീടുകളിൽ തന്നെ കഴിയാൻ ജർമൻ പൊലീസ് ട്വിറ്ററിലൂടെ ജാഗ്രതാ നിർദേശം നൽകി.

കഴിഞ്ഞ ജൂലൈയിൽ ഫ്രാൻസിലെ നീസിൽ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി നടത്തിയ ഭീകരാക്രമണത്തിൽ 86 പേർ കൊല്ലപ്പെട്ടിരുന്നു.

Full View
Tags:    
News Summary - 12 Killed, Many Injured As Truck Slams Into Christmas Market, Say Berlin Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.