അ​ന്ത​സ്സും ദേ​ശീ​യ താ​ൽ​പ​ര്യ​വും ബ​ലി​ക​ഴി​ക്കാ​തെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണം -പെ​സ​ഷ്‍കി​യാ​ൻ

തെ​ഹ്റാ​ൻ: അ​സ്ഥി​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നും വി​ക​സ​നം ത്വ​രി​ത​പ്പെ​ടു​ത്താ​നും ക​ഴി​യി​ല്ലെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ അ​ന്ത​സ്സും ദേ​ശീ​യ താ​ൽ​പ​ര്യ​വും ബ​ലി​ക​ഴി​ക്കാ​തെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഇ​റാ​ൻ പ്ര​സി​ഡ​ന്റ് മ​സ്ഊ​ദ് പെ​സ​ഷ്‍കി​യാ​ൻ പ​റ​ഞ്ഞു. യു​ദ്ധം ഇ​പ്പോ​ൾ അ​വ​സാ​നി​പ്പി​ക്ക​രു​തെ​ന്നും ശ​ത്രു​ക്ക​ളെ പൂ​ർ​ണ​മാ​യി മു​ട്ടു​കു​ത്തി​ക്കും​വ​രെ പോ​രാ​ട്ടം തു​ട​ര​ണ​മെ​ന്നും രാ​ജ്യ​ത്തി​ന​ക​ത്ത് ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പെ​സ​ഷ്‍കി​യാ​ന്റെ വാ​ദ​മു​ഖ​ങ്ങ​ൾ.

ശ​ത്രു​ക്ക​ളു​ടെ മു​ന്നി​ൽ മു​ട്ടു​മ​ട​ക്കാ​ൻ ഇ​റാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. പ​ര​മോ​ന്ന​ത നേ​താ​വ് നി​ശ്ച​യി​ക്കു​ന്ന ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. ഇ​റാ​നും അ​മേ​രി​ക്ക​യും ജൂ​ണി​ൽ ഒ​പ്പു​വെ​ച്ച ധാ​ര​ണ​പ​ത്രം ന​ട​പ്പാ​ക്കു​ക​യാ​ണ് യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ഏ​റ്റ​വും മി​ക​ച്ച മാ​ർ​ഗ​മെ​ന്ന് നാ​ഷ​ന​ൽ സു​പ്രീം കൗ​ൺ​സി​ലി​ലെ ഭൂ​രി​ഭാ​ഗം പേ​രും ക​രു​തു​ന്ന​താ​യി ഇ​റാ​ന്റെ ദേ​ശീ​യ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ ഇ​ർ​ന​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ൽ പെ​സ​ഷ്‍കി​യാ​ൻ പ​റ​ഞ്ഞു. ഇ​റാ​ന്റെ വി​ജ​യം ലോ​കം അം​ഗീ​ക​രി​ച്ച, ശ​​ക്തി​​യും അ​​ഭി​​മാ​​ന​​വും നി​​ല​​നി​​ർ​​ത്തു​​ന്ന ഈ ​​സ​​മ​​യ​​ത്തു​​ത​​ന്നെ യു​​ദ്ധം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​താ​​ണ് ന​​ല്ല​​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. അ​മേ​രി​ക്ക​യു​മാ​യും ഇ​സ്രാ​യേ​ലു​മാ​യു​മു​ള്ള യു​ദ്ധം ആ​റ് മാ​സ​ത്തോ​ട് അ​ടു​ക്കു​മ്പോ​ൾ, ഉ​പ​രോ​ധ​ങ്ങ​ളും നാ​വി​ക ഉ​പ​രോ​ധ​വും ഇ​റാ​ന്റെ സ​മ്പ​ദ്ഘ​ട​ന​യെ ബാ​ധി​ക്കു​ന്നു.

എ​ണ്ണ ക​യ​റ്റു​മ​തി ത​ട​സ്സ​പ്പെ​ടു​ന്ന​ത് രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക​മാ​യി ഞ​രി​ക്കു​ന്നു​ണ്ട്. അ​തി​നി​ടെ ഇ​റാ​നെ കൂ​ടു​ത​ൽ ഞ​രി​ക്കാ​ൻ അ​മേ​രി​ക്ക പു​തി​യ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - End the War Without Compromising National Dignity, Urges Iranian President Pezeshkian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.