ദുബൈ വിമാനത്താവളത്തിൽ മറന്ന ആപ്പിൾ വാച്ച് വീട്ടി​െലത്തിച്ച് 'എമിറേറ്റ്സ്'; നന്ദിയറിയിച്ച് അമേരിക്കൻ യൂട്യൂബർ

കാലിഫോർണിയ: തിങ്കളാഴ്ച ദുബൈ വിമാനത്താവളത്തിൽ മറന്നുവെച്ച തന്റെ ആപ്പിൾ വാച്ച് വീട്ടിലെത്തിച്ച് നൽകിയ എമിറേറ്റ്സ് എയർലൈനിന് നന്ദിയുമായി യു.എസ് പൗരൻ.

അമേരിക്കയിലെ പ്രമുഖ യൂട്യൂബറായ കാസി നീസ്റ്റാറ്റാണ് ദുബൈ വിമാനത്താവളത്തിന്റെ സെക്യൂരിറ്റി ഡെസ്കിൽ ആപ്പിൾ വാച്ച് മറന്നുവെച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് ആ വാച്ച് വളരേ പ്രിയപ്പെട്ടതാണെന്നും കണ്ടെത്തുന്നവർ വാച്ചിൽ തന്നെ ആലേഖനം ചെയ്ത ഫോൺ നമ്പറിൽ വിളിച്ചറിയിക്കണമെന്ന് അദ്ദേഹം എഴുതി.

മൂന്ന് മണിക്കൂറിനുള്ളിൽ തങ്ങളുടെ എയർപോർട്ട് ടീമുമായി ബന്ധപ്പെട്ട 'എമിറേറ്റ്സ്' വാച്ച് കണ്ടെത്തിയാതായി മറുപടി നൽകി. വാച്ച് കണ്ടെത്തിയെന്ന് മാത്രമല്ല നല്ല സുരക്ഷിതമായ കവറിൽ ഭദ്രമാക്കി വാച്ച് വീട്ടുപടിക്കൽ വിമാനക്കമ്പനി എത്തിച്ചു നൽകിയതോടെ കാസിക്ക് സന്തോഷം അടക്കാനായില്ല. വ്യാഴാഴ്ച വാച്ച് കിട്ടിയതിന് പിന്നാലെ ട്വിറ്ററിലൂടെ എമിറേറ്റ്സിനെ നന്ദി അറിയിക്കാൻ കാസി മറന്നില്ല.

ഇതാദ്യമായല്ല കാസിയ്ക്ക് വിലപിടിപ്പുള്ള ഒരു സാധനം നഷ്ടപ്പെടുന്നത്. ഒരിക്കൽ ക്രിസ്മസ് അവധി സമയത്ത് ന്യൂയോർക്കിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് ഭാര്യയുടെ സ്യൂട്ട്കേസ് നഷ്ടപ്പെട്ടിരുന്നു. ഭാര്യയുടെ പ്രിയപ്പെട്ട വസ്ത്രങ്ങൾ ഉണ്ടായിരുന്ന സ്യൂട്ട്കേസ് എന്നാൽ കണ്ടെത്താനായില്ല.

Tags:    
News Summary - Emirates airline delivered American YouTubers customised Apple watch lost at Dubai International Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.