എയർ ഹോസ്റ്റസ് തന്റെ കുഞ്ഞുമകനെ വിമാനത്തിലേക്ക് സ്വാഗതം ചെയ്യുന്ന മനോഹരമായ വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു. ഫ്ലൈഗേൾ ട്രൈഗേൾ എന്ന പേജ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവെച്ചത്. എമിറേറ്റ്‌സ് വിമാനത്തിൽ ഒരു കാബിൻ ക്രൂ അംഗത്തിന് ബോർഡിംഗ് പാസ് നൽകുന്ന ഒരു സുന്ദരനായ കൊച്ചുകുട്ടിയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. കാബിൻ ക്രൂ ആകട്ടെ കുട്ടിയുടെ അമ്മയും.
"ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വി.ഐ.പി ബോർഡിംഗിൽ" -പോസ്റ്റിന്റെ അടിക്കുറിപ്പ് പറയുന്നു. എമിറേറ്റ്സിലെ എയർ ഹോസ്റ്റസ് ആണ് സ്വന്തം മകനെ വിമാനത്തിലേക്ക് സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.