സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ സംബന്ധിച്ച വിമർശനങ്ങൾ നിഷേധിച്ച് ഇലോൺ മസ്ക്ക്

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന മുഴുവന്‍ വിമർശനങ്ങളെയും നിഷേധിച്ച് ഇലോൺ മസ്ക്ക്. പതിനായിരക്കണക്കിന് ഉപഗ്രഹങ്ങളെ ഉൾക്കൊള്ളാൻ ഭ്രമണപഥത്തിന് കഴിയുമെന്നും ബഹിരാകാശത്ത് കൂടുതൽ ഇടം നേടാനുള്ള ശ്രമങ്ങൾ തന്‍റെ ഭാഗത്ത്നിന്നുണ്ടായിട്ടില്ലെന്നും മസ്ക്ക് പറഞ്ഞു.

ബഹിരാകാശ വാണിജ്യവ്യവസായങ്ങൾ ലക്ഷ്യംവെച്ച് കൊണ്ട് ഇലോൺ മസ്‌ക് "പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നു"വെന്ന യൂറോപ്യൻ സ്പേസ് ഏജൻസി മേധാവിയുടെ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ധേഹം. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാൻ തങ്ങളുടെ ബഹിരാകാശ നിലയം സ്ഥാനം മാറാൻ നിർബന്ധിതമായെന്നും ചൈന കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭക്ക്​ പരാതി നൽകിയിരുന്നു.

ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നതിലുള്ള അപകടസാധ്യതകളെക്കുറിച്ച് ശാസ്ത്രജ്ഞർ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഭൂമിയെ ചുറ്റുന്ന 30,000 ഉപഗ്രഹങ്ങളെയും മറ്റ് ബഹിരാകാശ അവശിഷ്ടങ്ങളെയും കുറിച്ചുള്ള യഥാർഥ വിവരങ്ങൾ പങ്കുവെക്കാന്‍ ലോക രാജ്യങ്ങളോട് ഇവർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ജൂലൈ ഒന്നിനും ഒക്ടോബർ 21നുമാണ് സ്‌പേസ് എക്‌സ് വിക്ഷേപിച്ച സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കലിന്‍റെ വക്കിലെത്തിയെതെന്നാണ് ചൈന ആരോപിച്ചത്. സ്റ്റാർലിങ്ക് വിക്ഷേപിച്ച ആയിരക്കണക്കിന് കമ്മ്യൂണിക്കേഷൻസ് ഉപഗ്രഹങ്ങൾ, മറ്റു ഉപഗ്രഹങ്ങൾക്ക് വളരെ കുറച്ച് ഇടമേ നൽകുന്നുള്ളൂവെന്ന് ഇ.എസ്.എയുടെ ഡയറക്ടർ ജനറൽ ജോസഫ് അഷ്ബാച്ചർ ഈ മാസം മസ്ക്കിന് മുന്നറിയിപ്പ് നൽകിയിരുന്നു. കൂട്ടിയിടിലുകൾ ഒഴിവാക്കാൻ മസ്‌ക് നിർദ്ദേശിച്ചതിനേക്കാൾ വലിയ ദൂരം ആവശ്യമാണെന്ന് മറ്റ് ബഹിരാകാശ വിദഗ്ധരും അഭിപ്രായപ്പെട്ടു.

സ്റ്റാർലിങ്ക് നെറ്റ്‌വർക്കിന്‍റെ ഭാഗമായി സ്‌പേസ് എക്‌സ് ഇതിനകം ഏകദേശം 1,900 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്.

Tags:    
News Summary - Elon Musk rejects claims that his satellites are hogging space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.