ബാങ്കോങ്: രണ്ടു ദിവസമായി ‘മരിച്ചു’ കിടന്ന 65 വയസ്സുള്ള സ്ത്രീ ശവസംസ്കാരത്തിനു തൊട്ടുമുമ്പ് ശവപ്പെട്ടിക്കുള്ളിൽ ചലിക്കാൻ തുടങ്ങിയത് ചുറ്റും കൂടിയവരെ ഞെട്ടിച്ചു. ബാങ്കോക്കിന്റെ പ്രാന്തപ്രദേശത്തുള്ള നോന്തബുരിയിലെ വാട്ട് റാറ്റ് പ്രഖോങ് താമിലാണ് സംഭവം.
മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കാരത്തിനായി ക്ഷേത്ര പരിസരത്ത് വാഹനത്തിൽ എത്തിച്ചതായിരുന്നു. സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഒരു പിക്ക്-അപ്പ് ട്രക്കിന്റെ പിന്നിൽ വെളുത്ത ശവപ്പെട്ടിയിൽ കിടക്കുന്ന സ്ത്രീയെ കാണാം.
രണ്ടു വർഷമായി ഇവർ അവർ കിടപ്പിലായിരുന്നു. ഈ ആഴ്ച ആദ്യത്തിൽ അവരുടെ ശ്വാസം നിലച്ചുതായി കുടുംബം മനസ്സിലാക്കി. ചലനത്തിന്റെ ലക്ഷണങ്ങളൊന്നും കാണാത്തതിനാൽ മരിച്ചുവെന്ന് അനുമാനിച്ചു. അവയവങ്ങൾ ദാനം ചെയ്യാനുള്ള അവരുടെ ആഗ്രഹം സഫലമാക്കാൻ സഹോദരൻ ആദ്യം ബാങ്കോക്കിലെ ഒരു ആശുപത്രിയിലെത്തിച്ചു. എന്നാൽ, ഔദ്യോഗിക മരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ആശുപത്രി നിരസിച്ചു. തുടർന്ന് സൗജന്യ ശവസംസ്കാരത്തിനായി അദ്ദേഹം ക്ഷേത്രത്തെ സമീപിച്ചു. പക്ഷേ, മരിച്ചതിന്റെ രേഖകൾ ആവശ്യമാണെന്ന് അവിടെനിന്ന് പറഞ്ഞു.
ഇതിനുള്ള സംസാരം നടക്കവെ പെട്ടെ് ശവപ്പെട്ടിയുടെ ഉള്ളിൽ നിന്ന് ഒരു ശബ്ദം കേട്ടു. ‘ഞങ്ങൾ മൂടി തുറന്നപ്പോൾ അവർ പതുക്കെ കണ്ണുകൾ തുറന്ന് ഒരു വശത്ത് കൈകൊണ്ട് തട്ടിക്കൊണ്ടിരുന്നു’ എന്ന് ക്ഷേത്ര ജീവനക്കാരൻ പറഞ്ഞു. ഉടൻ തന്നെ സ്ത്രീയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയോധികയുടെ ചികിത്സാ ചെലവുകൾ ക്ഷേത്രം വഹിക്കുമെന്ന് മഠാധിപതി അറിയിച്ചതായി കുടുംബം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.