ബൈറൂത്തിലെ ആ 100 ബാലികമാർ ഇൗ മുത്തശ്ശിയുടെ 'കൊച്ചുമക്കളാണ്'

ആഗസ്​റ്റ്​ നാല്​... ലോകത്തി​െൻറ കണ്ണീർക്കണമായി ബൈറൂത്ത്​ മാറിയ ദിനം. അന്നുണ്ടായ ഇരട്ട സ്​​േഫാടനത്തിൽ നൂറുകണക്കിനുപേരാണ് കൊല്ലപ്പെട്ടത്​. പരിക്കേറ്റവർ ആയിരങ്ങളും. ബൈറൂത്തിലെ കുരുന്നുകളുടെ മുഖത്തുനിന്ന്​ അന്ന്​ മാഞ്ഞ പുഞ്ചിരി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്​ ഈ മുത്തശ്ശി.

സ്​ഫോടനത്തിൽ കളിപ്പാട്ടങ്ങൾ നഷ്​ട​പ്പെട്ട പെൺകുട്ടികൾക്കായി പാവകൾ നിർമിക്കുകയാണ്​ യൊലാണ്ടെ ലെബാക്കി എന്ന ഈ മുത്തശ്ശി. കലാകാരിയായ ഇവർ 100​ പെൺകുട്ടികൾക്കുവേണ്ടിയാണ്​ പാവകൾ നിർമിക്കുന്നത്​. ഓരോന്നിലും അത്​ സ്വീകരിക്കുന്ന കുട്ടികളുടെ പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്​. സ്​ഫോടനത്തിൽ കളിപ്പാട്ടങ്ങൾ നഷ്​ടപ്പെട്ട കുരുന്നുകളുടെ സങ്കടം വാർത്തകളിലൂടെ ശ്രദ്ധയിൽപ്പെട്ടപ്പോളാണ്​ ഇവർ ഈ ഉദ്യമത്തിന്​ തുടക്കം കുറിച്ചത്​.

അക്രം നെഹ്​മെ എന്നയാളുടെ ഫേസ്​ബുക്ക്​ പോസ്​റ്റ്​ വഴിയാണ്​ ലോകം യൊലാണ്ടെ ലെബാക്കിയുടെ ഈ സ്​നേഹദൗത്യത്തെ കുറിച്ചറിയുന്നത്​. ഇവരുടെ നന്മക്ക്​ കൈയടി നൽകുകയാണ്​ സമൂഹ മാധ്യമങ്ങൾ. ​

Tags:    
News Summary - Elderly woman makes dolls for girls who lost theirs during Beirut blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.