10 ബ്രദർഹുഡ്​ പ്രവർത്തകരു​െട ജീവപര്യന്തം ഈജിപ്​ത്​ കോടതി ശരിവെച്ചു

കൈറോ: മുസ്​ലിം ബ്രദർഹുഡ്​ തലവനടക്കം 10 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ച വിധി ശരിവെച്ച്​ ഈജിപ്​ത്​ ഉന്നതകോടതി.

2019ലാണ്​ കൈറോ ക്രിമിനൽ കോടതി ബ്രദർഹുഡ്​ തലവൻ മുഹമ്മദ്​ ബദീഅ്​ ഉൾപ്പെടെ 10 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്​. 2011ലെ ജനകീയ വിപ്ലവത്തിനിടെ ജയിലുകൾ തകർക്കാൻ ആഹ്വാനംചെയ്​തതിനും പൊലീസുകാരെ കൊലപ്പെടുത്തിയതുമടക്കമുള്ള കുറ്റങ്ങളാണ്​ ഇവർക്കെതിരെ ചുമത്തിയത്​. ജയിലുകളിൽനിന്ന്​ 20,000ത്തോളം തടവുകാരെ രക്ഷപ്പെടുത്തിയതിനും ഇവർ കുറ്റക്കാരാണെന്ന്​ കണ്ടെത്തിയിരുന്നു.

മാത്രമല്ല, ഹമാസ്​, ഹിസ്​ബുല്ല സംഘങ്ങളുമായി ചേർന്ന്​ അട്ടിമറിക്ക്​ ഗൂഢാലോചന നടത്തിയെന്നാരോപിച്ചും കേസെടുത്തിരുന്നു. 15 വർഷം തടവിനു ശിക്ഷിച്ച എട്ട്​ ബ്രദർഹുഡ്​ പ്രവർത്തകരെ കോടതി കുറ്റമുക്തരാക്കി.

Tags:    
News Summary - Egypt upholds life sentences for 10 Muslim Brotherhood figures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.