എക്വഡോർ ജയിലിൽ കലാപം: 24 മരണം

ക്വിറ്റോ: എക്വഡോറിലെ തീരദേശ നഗരമായ ഗ്വായാക്കിലെ ജയിലിൽ തടവുകാർ ഏറ്റുമുട്ടി 24 പേർ മരിച്ചു.


48 ലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനിടെ സൈന്യവും പൊലീസും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി.



ജയിലിലെ തടവുപുള്ളികൾ ഇരുസംഘമായി പിരിഞ്ഞാണ്​ ആക്രമണം തുടങ്ങിയത്​. ഇരുവിഭാഗവുംതമ്മിലുള്ള വാക്കുതർക്കം വെടിവെപ്പിലും കത്തിക്കുത്തിലും സ്​ഫോടനത്തിലും കലാശിക്കുകയായിരുന്നു.

Tags:    
News Summary - Ecuador jail fight: Dozens of inmates killed in gang war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.