മാലിയിൽ ജനകീയ സർക്കാർ പുനഃസ്ഥാപിക്കണമെന്ന് ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മ

ബമാകോ (മാലി): സൈനിക അട്ടിമറി നടന്ന മാലിയിൽ ജനകീയ സർക്കാർ പുനഃസ്ഥാപിക്കണമെന്ന് ഇകോണമി കമ്യൂണിറ്റി ഒാഫ് വെസ്റ്റ് ആഫ്രിക്കൻ സ്റ്റേറ്റ്സ് (ഇകോവാസ്). അട്ടിമറിയുടെ പശ്ചാത്തലത്തിൽ മാലി സന്ദർശിച്ച ഇകോവാസ് പ്രതിനിധികൾ സൈനിക നേതൃത്വത്തോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

രാജ്യത്ത് രക്തച്ചൊരിച്ചിൽ ഒഴിവാക്കണമെന്ന് സൈനിക േനതൃത്വത്തോട് ഇകോവാസ് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഗുഡ് ലക്ക് ജൊനാഥനാണ് പ്രതിനിധി സംഘത്തെ നയിച്ചത്. പുറത്താക്കപ്പെട്ട മാലി പ്രസിഡന്‍റ് ഇബ്രാഹിം ബൗബകർ കെയ്റ്റയെയും പ്രതിനിധി സംഘം സന്ദർശിക്കും.

മാസങ്ങളോളം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കും അട്ടിമറി ശ്രമങ്ങൾക്കുമൊടുവിലാണ് മാലി സൈന്യം പ്രസിഡന്‍റിനെ ചൊവ്വാഴ്ച തടവിലാക്കിയത്. ഇതിന് പിന്നാലെ പ്രസിഡന്‍റ് ഇബ്രാഹിം ബൗബകർ കെയ്റ്റ രാജിവെച്ചു. ബൗബകറിനെ കൂടാതെ പ്രധാനമന്ത്രി ബൗബോ സിസ്സേയെയും തടവിലാക്കിയിരുന്നു.

ഉപാധികളില്ലാതെ എത്രയും വേഗം കെയ്റ്റയെ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിട്ടുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.