ഡെൽറ്റ വിമാനത്തിൽ 61 കാരനായ യാത്രികൻ കാബിൻ ക്രൂവിനെ ചുംബിച്ചു; കേസ്

അമിതമായി മദ്യപിച്ച വിമാനയാത്രക്കാരൻ കാബിൻ ക്രൂവിനെ ചുംബിച്ചു. മിന്നസോട്ടയിൽ നിന്ന് അലാസ്കയിലേക്കുള്ള യാത്രക്കിടെ ഡെൽറ്റ ഫ്ലൈറ്റിലാണ് സംഭവം. യു. എസ് സ്വദേശിയ 61കാരൻ ഡേവിഡ് അലൻ ബർക്കാണ് പുരുഷ കാബിൻ ക്രൂവിനെ ചുംബിച്ചത്.

ഡേവിട് യാത്രക്കിടെ അമിതമായി മദ്യപിച്ചിരുന്നു. വീണ്ടും മദ്യം ആവശ്യപ്പെട്ടപ്പോൾ അത് നൽകിയില്ല. ഇത് ഡേവിഡിനെ ക്ഷുഭിതനാക്കി.പിന്നീട് കാബിൻ ക്രൂവിനെ അടുത്ത് വിളിക്കുകയും പരിചരണത്തിൽ സംതൃപ്തി അറിയിക്കുകയും പണം നൽകുകയും ചെയ്തു.

പണം സ്വീകരിക്കാൻ തയാറാകാത്തതിനെ തുടർന്ന് ഡേവിഡ് ഇയാളെ കഴുത്തിലൂടെ കൈയിട്ട് തന്നിലേക്ക് വലിച്ചടുപ്പിച്ച് കഴുത്തിൽ ചുംബിക്കുകയായിരുന്നു. ഡേവിഡിനെ തട്ടിമാറ്റി കാബിൻ ക്രൂ വിമാനത്തിന്റെ പിറകിലേക്ക് പോയാണ് രക്ഷപ്പെട്ടത്. ആ സമയം കൊണ്ടുവെച്ച ഭക്ഷണവും ഡേവിഡ് നശിപ്പിച്ചു​.

വിമാനം ലാൻഡ് ചെയ്ത ശേഷം പൈലറ്റ് അധികൃതരെ സംഭവം അറിയിച്ചു. എന്നാൽ കാബിൻ ക്രൂവി​നെ ചുംബിച്ചിട്ടില്ലെന്നും ഭക്ഷണം കേടുവരുത്തിയിട്ടില്ലെന്നും ഡേവിഡ് ചോദ്യം ചെയ്യാനെത്തിയ എഫ്.ബി.ഐ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഏപ്രിൽ 10 ന് നടന്ന സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഏപ്രിൽ 27ന് ഡേവിഡ് ബർക്കിനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.  

Tags:    
News Summary - Drunk passenger kisses male attendant on Delta flight, booked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.