Posted On
date_range Updated On
date_range അമേരിക്കയിൽ ഡോ. റെഡ്ഡീസിെൻറ കൊളസ്ട്രോൾ നിവാരണ ഗുളികകളുടെ 2980 ബോട്ടിലുകൾ പിൻവലിച്ചു
വാഷിങ്ടൺ: ഗുണനിലവാരത്തെ കുറിച്ച് സംശയം ഉയർന്നതിനാൽ യു.എസിൽ പ്രമുഖ ഇന്ത്യൻ മരുന്നുനിർമാതാക്കളായ ഡോ. റെഡ്ഡീസ് ലബോറട്ടറീസിെൻറ 2980 ബോട്ടിൽ മരുന്നുകൾ വിപണിയിൽനിന്ന് പിൻവലിച്ചു. അട്രോവാസ്റ്റേറ്റിൻ കാത്സ്യം ടാബ്ലറ്റുകളാണ് പിൻവലിച്ചത്.
10 വർഷത്തിലേറെയായി മുതിർന്നവരും കുട്ടികൾക്കും രക്തത്തിലെ കൊളസ്ട്രോൾ തോത് കുറക്കാൻ ഡോക്ടർമാർ നിർദേശിച്ചിരുന്ന മരുന്നാണിത്. വിപണിയിൽനിന്ന് പിൻവലിച്ച 2980 ബോട്ടിലുകളും നിർമിച്ചത് ഡോ. റെഡ്ഡിയുടെ തെലങ്കാനയിലെ പ്ലാൻറിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.