അഫ്​ഗാനിലെ സ്​ത്രീകളെയോർത്ത്​ ആശങ്കയുണ്ടെന്ന്​ മലാല യൂസഫ്​സായ്​

ന്യൂഡൽഹി: അഫ്​ഗാനിലെ സ്​ത്രീക​ളെയോർത്ത്​ ആശങ്കയുണ്ടെന്ന്​ വിദ്യാഭ്യാസ അവകാശ പ്രവർത്തകയും നോബേൽ സമ്മാന​േജതാവുമായ മലാല യൂസഫ്​സായ്​. രാജ്യത്തെ വെടിനിർത്തലിനായി അന്താരാഷ്​ട്ര സമൂഹം ഇടപെടണമെന്ന്​ മലാല പറഞ്ഞു. ട്വിറ്ററിലൂടെയാണ്​ പ്രതികരണം.

താലിബാൻ അഫ്​ഗാനിസ്​താന്‍റെ നിയന്ത്രണമേറ്റെടുത്തുവെന്ന വാർത്ത ഞെട്ടലുണ്ടാക്കുന്നതാണ്​. സ്​ത്രീകൾ, ന്യൂനപക്ഷങ്ങൾ, മനുഷ്യാവകാശത്തിനായി പ്രവർത്തിക്കുന്ന അഭിഭാഷകർ എന്നിവരുടെ സ്ഥിതിയിൽ ആശങ്കയുണ്ട്​. ആഗോള, പ്രാദേശിക ശക്​തികൾ വെടിനിർത്തലിനായി ഇടപെടണം. മാനുഷികമായ സഹായങ്ങൾ അഫ്​ഗാൻ ജനതക്ക്​ ഒരുക്കണം. അഭയാർഥികളെ സംരക്ഷിക്കണമെന്നും മലാല ആവശ്യപ്പെട്ടു.

2014ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം മലാല യൂസഫ്​സായിക്ക്​ ലഭിച്ചിരുന്നു. 17ാം വയസിലാണ്​ മലാലക്ക്​ പുരസ്​കാരം ലഭിച്ചത്​. കൈലാഷ്​ സത്യാർഥിക്കൊപ്പമാണ്​ മലാല സമ്മാനം പങ്കിട്ടത്​.

Tags:    
News Summary - Deeply worried about Afghan women, says Malala Yousafzai as Taliban closes in on Kabul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.