Posted On
date_range Updated On
date_range റഷ്യയിൽ ഖനിയപകടം: മരണം 52 ആയി
മോസ്കോ: സൈബീരിയയിലെ കെമറോവോ മേഖലയിലെ ലിസ്റ്റ്വാഴ്നയ കൽക്കരി ഖനിയിലുണ്ടായ തീപിടിത്തത്തിൽ വിഷപ്പുകയേറ്റ് മരിച്ചവരുടെ എണ്ണം 52 ആയി. ഖനിയിൽ കുടുങ്ങിയ കൂടുതൽ പേരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്.
മൈനിൽ കുടുങ്ങിയ 285 പേരെ രക്ഷപ്പെടുത്തി. ഇതിൽ പരിക്കേറ്റ 45 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലർക്ക് പുക ശ്വസിച്ച് വിഷബാധയേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. സുരക്ഷാപ്പാളിച്ചക്ക് ഖനി മേധാവിയെ അറസ്റ്റ് ചെയ്തു. അപകടത്തിൽ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.