'പാകിസ്താന് നാണക്കേടിന്‍റെ ദിനം'; ശ്രീലങ്കൻ സ്വദേശിയെ തല്ലിക്കൊന്നതിനെതിരെ ഇംറാൻ ഖാൻ

ലാഹോർ: മതനിന്ദ ആരോപിച്ച് ജനക്കൂട്ടം ശ്രീലങ്കൻ സ്വദേശിയെ തല്ലിക്കൊല്ലുകയും മൃതദേഹം കത്തിക്കുകയും ചെയ്ത സംഭവത്തിനെതിരെ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. പാകിസ്താന് നാണക്കേടിന്‍റെ ദിനമെന്ന് പറഞ്ഞ അദ്ദേഹം, ഞെട്ടിപ്പിച്ച ആൾക്കൂട്ട ആക്രമണത്തിൽ നടക്കുന്ന അന്വേഷണത്തിൽ സ്വന്തം നിലയിൽ മേൽനോട്ടം വഹിക്കുമെന്നും വ്യക്തമാക്കി.

ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരുമെന്നും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ട് ജില്ലയിൽ ഫാക്ടറി മാനേജരായി ജോലി ചെയ്തിരുന്ന പ്രി​യാ​ന​ന്ദ കു​മര​യാ​ണ്​ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ഖു​ർ​ആ​ൻ വ​രി​ക​ൾ ആ​ലേ​ഖ​നം ചെ​യ്​​ത തെ​ഹ്​​രീ​കെ ല​ബ്ബെ​യ്​​ക്​ പാ​കി​സ്​​താ​െൻറ (ടി.​എ​ൽ.​പി) പോ​സ്​​റ്റ​ർ ന​ശി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ്​ മ​ർ​ദ​നം.

സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും 48 മണിക്കൂറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടുന്നും ഇംറാൻ പറഞ്ഞു. പോ​സ്​​റ്റ​ർ കീ​റി​ക്ക​ള​ഞ്ഞ​ത്​ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ട ജീ​വ​ന​ക്കാ​ർ വി​വ​രം കൈ​മാ​റു​ക​യും പി​ന്നീ​ട​ത്​ ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാണ് പൊ​ലീ​സ്​ പ​റയുന്നത്. 

Tags:    
News Summary - "Day Of Shame For Pakistan," Says Imran Khan As Sri Lankan Man Lynched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.