ദാവൂദ് ഇബ്രാഹിമിന്‍റെ സഹായി സലിം ദോല തുർക്കിയിലെ ഇസ്താംബൂളിൽ അറസ്റ്റിൽ; ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധ്യത

മയക്കുമരുന്ന് തലവനും പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിന്‍റെ സഹായി സലിം ദോലയെ തുർക്കി സുരക്ഷാ അധികൃതർ പിടികൂടി. മുംബൈ പൊലീസ് സമർപ്പിച്ച കേസുകളിൽ ഇന്ത്യയുടെ സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(സി.ബി.ഐ) സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇന്‍റർപോൾ സലിം ദോലയ്ക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇന്ത്യയിലുടനീളം വ്യാപിച്ചു കിടക്കുന്ന ഒന്നിലധികം രഹസ്യ ലബോറട്ടറികളും ഫാക്ടറികളും ഉപയോഗിച്ച് നിരവധി രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സിന്തറ്റിക്ക് മയക്കുമരുന്ന് ശൃംഖലയുടെ പ്രവർത്തനത്തിൽ സലിം ദോലയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. മാത്രമല്ല സലിം ദോലയുടെ അറസ്റ്റ് മയക്കിമരുന്ന് കടത്ത് സംഘത്തിനും മനുഷ്യക്കടത്ത് ശൃഖലയ്ക്കും വലിയ തിരിച്ചടിയാകുമെന്നും പറയുന്നു.

സലിം ദോലയുടെ നേതൃത്വത്തിൽ പ്രതിവർഷം 5000 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയുമായി ഔപചാരിക കുറ്റവാളി കൈമാറ്റ കരാർ ഇല്ലാത്ത ഒരു രാജ്യത്ത് വെച്ചാണ് സലിം ദോല അറസ്റ്റിലായത്, അതുകൊണ്ട് യുഎഇ വഴിയായിരിക്കും സലിം ദോലയെ ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.  

Tags:    
News Summary - Dawood Ibrahim's aide Salim Dola arrested in Turkey's Istanbul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.