പശ്ചിമബംഗാളിലെ ഡാർജിലിങ്ങിൽ പാലം തകർന്ന് 14 മരണം

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഡാർജിലിങ്ങിൽ പാലം തകർന്ന്  14. ഡാർജിലിങ് ജില്ലയി​െൽ മിരിക്കിലാണ് സംഭവമുണ്ടായത്. ഉരുൾപ്പൊട്ടലിനെ തുടർന്നാണ് പാലം തകർന്നതെന്നാണ് റിപ്പോർട്ട്.

മിരിക്-കുർസേങ് തുടങ്ങിയ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുനന ദുദിയ ഇരുമ്പ് പാലമാണ് തകർന്നത്. ജില്ലാ ആസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായതെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴയുണ്ട്.

പശ്ചിമബംഗാളിൽ ഹിമാലയൻ മേഖലയിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനമുണ്ട്. തിങ്കളാഴ്ച രാവിലെ വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മേഖലയിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്.

ഡാർജലിങ്, കാലിപോങഗ്, കൂച്ച് ബെഹാർ, ജൽപായ്ഗുരി, അലിപുരദുർ എന്നീ ജില്ലകളിൽ ഞായറാഴ്ച കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. പശ്ചിമബംഗാളിലെ മിക്ക ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.

Tags:    
News Summary - Darjeeling landslide: At least 6 dead after bridge collapse, roads cut off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.