സമ്മാനങ്ങൾ വിറ്റ്​ പണം സമ്പാദിച്ചെന്ന കേസിൽ ഇംറാൻ ഖാനെതിരെ ക്രിമിനൽ നടപടി ആരംഭിച്ചു

ഇസ്​ലാമാബാദ്: വിദേശ സന്ദർശനങ്ങളിൽ ലഭിച്ച അമൂല്യ ഉപഹാരങ്ങൾ വിറ്റ് സമ്പാദിച്ച കോടികൾ മറച്ചുവെച്ചെന്ന അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ ക്രിമിനൽ നടപടി ആരംഭിച്ചു.

ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാതിരുന്ന ഖാനെതിരെ ജില്ല തിരഞ്ഞെടുപ്പ് കമീഷണർ വഖാസ് മാലിക്കിന്‍റെ മൊഴി രേഖപ്പെടുത്തിയ അഡീഷനൽ സെഷൻസ് ജഡ്ജി സഫർ ഇഖ്ബാൽ കേസിൽ വാദംകേൾക്കൽ ഡിസംബർ എട്ടിലേക്ക് മാറ്റിവെച്ചതായി പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ, ക്രിക്കറ്റ്​ താരമായിരുന്ന കാലത്ത്​ ഇന്ത്യയിൽനിന്ന്​ ലഭിച്ച സ്വർണമെഡൽ മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ വിറ്റതായി പ്രതിരോധമന്ത്രി ഖാജ ആസിഫ്​ ആരോപിച്ചു. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.

തിങ്കളാഴ്ച ടെലിവിഷൻ പരിപാടിക്കിടെയാണ്​ പാകിസ്താൻ മുസ്‍ലിം ലീഗ് (പിഎം.എൽ-എൻ) മുതിർന്ന നേതാവ്​ ആരോപണം ഉന്നയിച്ചതെന്ന്​ എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട്​ ചെയ്തു. 

Tags:    
News Summary - Criminal proceedings have been initiated against Imran Khan in the case of earning money by selling gifts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.