ന്യൂയോര്‍ക്ക്: കോവിഡ് വ്യാപനത്തിന്‍െറ സാഹചര്യത്തില്‍ സൊമാലിയയുടെ പുതിയ അവസ്ഥയെ കുറിച്ച് യുഎന്നില്‍ ഇന്ത്യ നിരവധി ആശങ്കകള്‍ അവതരിപ്പിച്ചു.
നിലവില്‍ സോമാലിയയുടെ മാനുഷിക സാഹചര്യം ദയനീയമാണ്. കോവിഡ് വ്യാപനം അതിഭീകരമാണ്. പുതിയ സാഹചര്യം ഏറെ ഗൗരവമുള്ളതാണെന്ന് യു.എന്‍. മിഷന്‍ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധിയും രാഷ്ട്രീയ കോര്‍ഡിനേറ്ററുമായ ആര്‍. രവീന്ദ്ര പറഞ്ഞു.
സുരക്ഷാ സാഹചര്യം സുസ്ഥിരമാക്കുന്നതിലും അല്‍-ഷബാബിനെതിരെ പോരാടുന്നതിലും ആഫ്രിക്കന്‍ യൂണിയന്‍ മിഷന്‍ ഇന്‍ സൊമാലിയ (അമിസോം) പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് നയതന്ത്രജ്ഞന്‍ പറഞ്ഞു.
അമിസോം ട്രൂപ്പിനും സംഭാവന നല്‍കുന്ന രാജ്യങ്ങള്‍ക്കും അവരുടെ നിരന്തരമായ പ്രതിബദ്ധതയ്ക്കും അവര്‍ ചെയ്ത ത്യാഗങ്ങളെയും ഇന്ത്യ അഭിനന്ദിക്കുന്നുവെന്ന് രവീന്ദ്ര പറഞ്ഞു.
സൊമാലിയയിലും ഹോണ്‍ ഓഫ് ആഫ്രിക്കയിലും സമാധാനത്തിനും സുസ്ഥിരതയ്ക്കുമായുള്ള പ്രതിജ്ഞാബദ്ധത പുതുക്കിയ ഇന്ത്യ അടുത്തിടെ സൊമാലിയയിലെ ആഫ്രിക്കന്‍ യൂണിയന്‍ മിഷനെ (അമിസോം) പിന്തുണച്ച് ഐക്യരാഷ്ട്ര ട്രസ്റ്റ് ഫണ്ടിലേക്ക് ഒരു മില്യണ്‍ യുഎസ് ഡോളര്‍ സംഭാവന നല്‍കിയിരിക്കുകയാണ്.
"ഇന്ത്യയും സൊമാലിയയും രണ്ട് സഹസ്രാബ്ദങ്ങളായി ചരിത്രവും സംസ്കാരവും പങ്കിട്ട്, ബന്ധപ്പെട്ട് കിടക്കുകയാണ്. ഞങ്ങള്‍ കടലിന്‍െറ ഇരുകരയിലുമുള്ള അയല്‍വാസികളാണ്. 1980 കളുടെ അവസാനം വരെ മൊഗാദിഷു, കിസ്മയോ, മറ്റ് സൊമാലിയ നഗരങ്ങളില്‍ ഇന്ത്യന്‍ ജനത അഭിവൃദ്ധി പ്രാപിച്ചിരുന്നു. ഇന്നും ഇന്ത്യ നിരവധി സൊമാലിയക്കാരുടെ ആവാസ കേന്ദ്രമാണ്. വിദ്യാര്‍ഥികള്‍ക്കും ചികിത്സ തേടിവരുന്നവര്‍ക്കും ഒരു ജനപ്രിയ ലക്ഷ്യസ്ഥാനം.
ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഇന്ത്യ സൊമാലിയയെയും ജനതയെയും പിന്തുണയ്ക്കുന്നത് തുടരുമെന്ന്'' ഡെപ്യൂട്ടി പ്രതിനിധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.