കോവിഡ്​​ വാക്​സി​െൻറ പരീക്ഷണം 92 ശതമാനം വിജയമെന്ന്​ റഷ്യ

മോസ്​കോ: കോവിഡ്​ വാക്​സി​െൻറ പരീക്ഷണം 92 ശതമാനം വിജയമാണെന്ന്​ റഷ്യ. സ്​ഫുട്​നിക്​ 5​ വാക്​സി​െൻറ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽസാണ്​ നടത്തിയത്​. ഇതിലാണ്​ വാക്​സിൻ വിജയകരമെന്ന്​ കണ്ടെത്തിയത്​.

ബെലാറസ്​, യു.എ.ഇ, വെനുസ്വേല തുടങ്ങിയ സ്ഥലങ്ങളിലാണ്​ റഷ്യയുടെ കോവിഡ്​ വാക്​സി​െൻറ പരീക്ഷണം നടക്കുന്നത്​. ഇന്ത്യയിൽ രണ്ട്​ മൂന്ന്​ ഘട്ടങ്ങളുടെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്​. 10,000 പേരിലാണ്​ നിലവിൽ വാക്​സിൻ പരീക്ഷണം നടത്തിയത്​. ഇവർക്ക്​ മറ്റ്​ ആരോഗ്യപ്രശ്​നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും റഷ്യ വ്യക്​തമാക്കി.

വലിയ രീതിയിലുള്ള പരീക്ഷണം നടത്താതെ തന്നെ കഴിഞ്ഞ ആഗസ്​റ്റിൽ റഷ്യ കോവിഡ്​ വാക്​സിന്​ അംഗീകാരം നൽകുകയായിരുന്നു. പിന്നീട്​ സെപ്​റ്റംബറിലാണ്​ വാക്​സി​െൻറ വിശദമായ പരിശോധന റഷ്യ ആരംഭിച്ചത്​. നേരത്തെ പസിഫറും വാക്​സിൻ പരീക്ഷണം 90 ശതമാനം വിജയമെന്ന്​ അവകാശപ്പെട്ട്​ രംഗത്തെത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.