നിക്കോസിയ: സേഫ് പാസ് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകൾ സൈപ്രസ് തലസ്ഥാനമായ നിക്കോസിയയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് പുറത്ത് തടിച്ചുകൂടി. പ്രസിഡന്റ് കൊട്ടാരത്തിന് പുറത്തെ മനുഷ്യാവകാശ സ്‌ക്വയറിലാണ് പ്രതിഷേധക്കാർ തമ്പടിച്ചത്.
പൊതു സ്ഥലങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് വൈറസ് പ്രതിരോധശേഷി തെളിയിക്കുന്നതിനുള്ള രേഖയാണ് സേഫ് പാസ്. ഇത്, മെയ് മാസത്തിൽ സൈപ്രസിൽ പ്രഖ്യാപിച്ചിരുന്നു. പക്ഷേ തുടക്കത്തിൽ ഇത് ചില ഇൻഡോർ വേദികളിൽ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. ജൂലൈ 20 മുതൽ ഗതാഗതം, കടകൾ, കഫേകൾ എന്നിവയുൾപ്പെടെ മിക്കവാറും എല്ലാ പൊതു സ്ഥലങ്ങളിലും സേഫ് പാസ് നിർബന്ധമാകുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധം കനക്കുന്നത്.
വാക്സിൻ ചെയ്യാത്തവരെ ആഴ്ചയിൽ രണ്ടുതവണ പരിശോധന നടത്തുന്നത് അവസാനിപ്പിക്കണമെന്നും കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമല്ലെന്ന് പ്രസിഡന്‍റ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിരോധ കുത്തിവയ്പ്പുകൾക്ക് പകരം, പ്രതിരോധ ചികിത്സ നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചാണ് പ്രതിഷേധക്കാർ തമ്പടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.