കൊറോണ വൈറസ്​ ലാബിൽ നിന്ന്​ ചോർന്നതാണോയെന്നതിൽ കൂടുതൽ പരിശോധന നടത്തണമെന്ന്​ ശാസ്​ത്രജ്ഞർ

വാഷിങ്​ടൺ: കൊറോണ വൈറസി​െൻറ ഉദ്​ഭവത്തെ കുറിച്ച്​ ഇപ്പോഴും അനിശ്​ചിതത്വം നിലനിൽക്കേ അത്​ ലാബിൽ നിന്ന്​ ചോർന്നതാണെന്ന വാദത്തിൽ കൂടുതൽ പരിശോധന നടത്തണമെന്ന്​ ശാസ്​ത്രജ്ഞർ. വൈറസി​െൻറ ഉദ്​ഭവത്തെ കുറിച്ച്​ വിശദമായ പരിശോധന വേണമെന്ന്​ 18 ശാസ്​ത്രജ്ഞരാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്​. കേംബ്രിഡ്​ജ്​ യൂനിവേഴ്​സിറ്റിയിലെ ക്ലിനിക്കൽ ബയോളജിസ്​റ്റായ രവീന്ദ്ര ഗുപ്​തയും ഹച്ചിസൺ കാൻസർ റിസേർച്ച്​ സെൻററിൽ വൈറസുകളെ കുറിച്ച്​ ​ഗ​വേഷണം നടത്തുന്ന ജെസി ബ്ലൂമും ഇവരിൽ ഉൾപ്പെടും.

കൊറോണ വൈറസ്​ അബദ്ധത്തിൽ ലാബിൽ നിന്ന്​ പുറത്ത്​ വന്നതാകാൻ സാധ്യതയുണ്ടെന്ന വാദങ്ങൾ നില നിൽക്കുന്നുണ്ട്​. ഇത്​ തള്ളിക്കളയാൻ സാധിക്കില്ലെന്ന്​ ശാസ്​ത്രജ്ഞർ പറഞ്ഞു. ഇതേ കുറിച്ച്​ ലോകാരോഗ്യ സംഘടന വിശദമായ അന്വേഷണം നടത്തണം. ജേണൽ ഓഫ്​ സയൻസിനെഴുതിയ കത്തിലാണ്​ ഇവർ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്​.

​കൊറോണ വൈറസി​െൻറ ഉദ്​ഭവത്തെ കുറിച്ച്​ ചൈനീസ്​ ശാസ്​ത്രജ്ഞരുമായി ചേർന്ന്​ ലോകാരോഗ്യ സംഘടന പഠനം നടത്തിയിരുന്നു. വവ്വാലുകളിൽ നിന്ന്​ മറ്റ്​ ഏതെങ്കിലും ജീവി വഴി വൈറസ്​ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചിരിക്കാമെന്നായിരുന്നു ലോകാരോഗ്യ സംഘടന കണ്ടെത്തിയത്​. വൈറസ്​ ചോർന്നതാണെന്ന വാദം സംഘടന അന്ന്​ തള്ളിയിരുന്നു.

Tags:    
News Summary - COVID-19 Lab Leak Theory Must Be Taken Seriously, Probed: Scientists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.