Posted On
date_range Updated On
date_range ചാരവൃത്തി; ബ്രിട്ടീഷ് നയതന്ത്രജ്ഞനെ റഷ്യ പുറത്താക്കി
മോസ്കോ: ചാരവൃത്തി ആരോപിച്ച് ബ്രിട്ടീഷ് നയതന്ത്രജ്ഞനെ റഷ്യ പുറത്താക്കി. മോസ്കോയിലെ ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥനെയാണ് ബ്രിട്ടീഷ് ഇന്റലിജൻസിനായി ചാരവൃത്തി നടത്തിയെന്നാരോപിച്ച് റഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്താക്കിയത്.
ഇയാളുടെ അക്രഡിറ്റേഷൻ റദ്ദാക്കിയ റഷ്യ രണ്ടാഴ്ചക്കകം രാജ്യം വിടണമെന്ന് അറിയിച്ചു. റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെ തുടർന്ന് ബ്രിട്ടനുമായുള്ള നയതന്ത്ര ബന്ധം നല്ല രീതിയിലല്ല.
ചാരവൃത്തി ആരോപിച്ച് കഴിഞ്ഞവർഷം മാർച്ചിൽ റഷ്യ രണ്ട് ബ്രിട്ടീഷ് നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.