Posted On
date_range Updated On
date_range കോവിഡ്: ചൈനക്ക് പുറത്ത് രോഗബാധിതരുടെ എണ്ണം 10000 കടന്നു
ജെനീവ: 1792 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ചൈനക്ക് പുറത്ത് കോവിഡ് -19 (കൊറോണ വൈറസ്) ബാധിച്ചവരു ടെ എണ്ണം 10,000 കവിഞ്ഞു. ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ)യാണ് കണക്ക് പുറത്തുവിട്ടത്.
ചൈനക്ക് പുറമേ 72രാജ്യങ്ങളിലായി 10,566 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 166 പേർ ഇതുവരെ മരണപ്പെട്ടു. ഡബ്ല്യു.എച്ച്.ഒയുടെ കണക്കുപ്രകാരം ചൈനയിൽ 80,304 പേർക്കാണ് രോഗം ബാധിച്ചത്. 2,946 പേർ മരണപ്പെട്ടു.
ഇസ്രയേലിൽ 15 പേർക്ക് രോഗബാധ
ടെൽ അവീവ്: ഇസ്രയേലിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നുപേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.