ജറൂസലം: ജുഡീഷ്യറിയെ നിയന്ത്രിക്കുകയും ജഡ്ജിമാരുടെ നിയമനത്തിൽ അടക്കം സർക്കാറിന് മേൽക്കൈ നൽകുകയും ചെയ്യുന്ന ബില്ലിന് പ്രാരംഭ അനുമതി നൽകി ഇസ്രായേല്‍ സർക്കാർ. ആദ്യപടിയെന്ന നിലയിൽ ഫെബ്രുവരി 20ന് അർധരാത്രിക്കുശേഷം 120 അംഗ പാർലമെന്റിൽ 63-47 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നിയമസംവിധാനത്തെ മാറ്റിമറിക്കുന്ന രണ്ടു ബില്ലുകൾ പാസാക്കി. ബിൽ നിയമമാകുന്നതിനു മുമ്പ് കൂടുതൽ ചർച്ചകൾക്കായി നിയമസമിതിക്ക് കൈമാറും. രാജ്യത്തിന്റെ നിയമസംവിധാനത്തെ ഉടച്ചുവാര്‍ക്കുന്ന നിയമ ഭേദഗതികളാണ് നെതന്യാഹു ഭരണകൂടം അവതരിപ്പിച്ചത്.
അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന നെതന്യാഹുവിന്റെ മുഖ്യ അജണ്ടകളിലൊന്നാണ് രാജ്യത്തെ നിയമസംവിധാനം അടിമുടി മാറ്റുക എന്നത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്നത് ഒഴിവാക്കുകയാണ് നെതന്യാഹുവിന്റെ നിയമവ്യവസ്ഥ പരിഷ്കരണത്തിനു പിന്നില്‍. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ നിയന്ത്രണം പാര്‍ലമെന്റ് ഏറ്റെടുക്കണമെന്നും സ്വതന്ത്ര അഭിഭാഷകരുടെ എണ്ണം നിയന്ത്രിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
ജുഡീഷ്യറിയെ നിയന്ത്രിക്കാനുള്ള നീക്കത്തിനെതിരെ രാജ്യക്ക് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.