കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 203 ആയി. ദക്ഷിണ കിവു പ്രവിശ്യയിൽ ശക്തമായ മഴയിൽ നദികൾ കവിഞ്ഞൊഴുകി ബുഷുഷു, ന്യാമുകുബി തുടങ്ങി നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.
നിരവധി പേരെ കാണാതായിട്ടുള്ളതിനാൽ മരണസംഖ്യ ഉയരാനിടയുണ്ട്. വ്യാഴാഴ്ച മുതൽ ശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. ന്യാമുകുബിയിൽ കുന്നിൻചരിവ് ഇടിഞ്ഞുവീണ് നിരവധി പേർ മണ്ണിനടിയിൽപെട്ടു. നിരവധി വീടുകൾ ഒലിച്ചുപോവുകയും കൃഷിയിടങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്തു.
റുവാണ്ടയുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കിവു പ്രവിശ്യയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പതിവാണ്. പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയബാധിതർക്ക് സഹായമെത്തിക്കണമെന്ന് സമാധാനത്തിനുള്ള നൊബേൽ ജേതാവ് ഡെനിസ് മുക്വെഗെ, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.