വൂഹാനിലെ വിശേഷങ്ങൾ ലോകത്തെ അറിയിച്ച എഴുത്തുകാരിക്ക്​ വധഭീഷണി

ബെയ്​ജിങ്​: ലോക്​ഡൗൺ കാലത്ത്​ വൂഹാനിലെ വിശേഷങ്ങൾ ലോകത്തെ അറിയിച്ച ചൈനീസ്​ എഴുത്തുകാരി ഫാങ്​ ഫാങിന്​ വധഭീഷ ണിയെന്ന്​ റിപ്പോർട്ട്​. ലക്ഷക്കണക്കിന്​ ആളുകളാണ്​ അവരുടെ ‘വൂഹാൻ ഡയറി’ വായിച്ചിരുന്നത്​. വിവിധ ഭാഷകളിലേക്ക് ​ വിവർത്തനം ചെയ്യുകയും ചെയ്​തു.

ചൈനീസ്​ ദേശീയവാദികളിൽ നിന്നാണ്​ 64കാരിയായ ഫാങ്​ ഭീഷണി നേരിടുന്നത്​. 2010ൽ ചൈന യിലെ വിഖ്യാത സാഹിത്യപുരസ്​കാരം നേടിയ എഴുത്തുകാരിയാണിവർ. ഡയറിക്കുറിപ്പുകൾ ലോകത്തി​​​െൻറ മുന്നിൽ ചൈനയുടെ മു ഖം വികൃതമാക്കിയെന്നാണ്​ വിമർശകരുടെ ആരോപണം. 1.1 കോടി ആളുകൾ അധിവസിക്കുന്ന വൂഹാൻ ആണ്​ കോവിഡി​​​െൻറ പ്രഭവകേന്ദ്രം.

2019 ഡിസംബറിലാണ്​ ഇവിടെ രോഗബാധ കണ്ടെത്തിയത്​. ജനുവരി 23ഓടെ സമ്പൂർണ ലോക്​ഡൗൺ നടപ്പാവുകയും ചെയ്​തു. ആ ദിവസങ്ങളിൽ ജീവിതത്തിലാദ്യമായി ഒറ്റപ്പെട്ടു​േപായ ജനങ്ങളുടെ ഭയവും ദേഷ്യവും ആശങ്കകളുമാണ്​ ഫാങ്​ കുറിപ്പുകളാക്കിയത്​. രോഗികളാൽ തിങ്ങിനിറഞ്ഞ ആശുപത്രികളും മാസ്​കി​​​െൻറ ലഭ്യതയില്ലായ്​മയും ഉറ്റവരില്ലാ​െത അന്ത്യയാത്രക്കൊരുങ്ങിയ ബന്ധുക്കളെ കുറിച്ചും ലോകമറിഞ്ഞു.

അജ്​ഞാത സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്നാണ്​ വധഭീഷണിയേറെയും. ട്വിറ്ററിനു സമാനമായ വീബോ ആണ്​ ചൈനയിലെ ജനകീയ സമൂഹമാധ്യമം. വൂഹാനിലെ ജനങ്ങളുടെ വിവരങ്ങൾ ചോർത്തിയതു വഴി ഫാങിന്​ വൻ തുക ലഭിച്ചതായും ചിലർ ആരോപിച്ചു. ദേശീയവാദികളുടെ അതിക്രമത്തിനെതിരെ ഫാങ്​ വീബോക്ക്​ പരാതി നൽകിയിട്ടുണ്ട്​.

വധിക്കുമെന്ന്​ ഭീഷണിപ്പെടുത്തി വീട്ടഡ്രസിൽ കത്തയച്ചവരും കുറവല്ല. യു.എസ്​ പ്രസാധകരായ ഹാർപർ കോളിൻസ്​ ഈ കുറിപ്പുകൾ വൂഹാൻ ഡയറീസ്​ എന്ന പേരിൽ അടുത്ത ജൂണിൽ പുസ്​തകമാക്കാനൊരുങ്ങുകയാണ്​. ഇതും ദേശീയവാദികളെ ചൊടിപ്പിച്ചു. ചൈനീസ്​ ഭരണകൂടത്തി​​​െൻറ വിമർശക കൂടിയാണീ എഴുത്തുകാരി. വാങ്​ ഫങ്​ എന്നാണ്​ എഴുത്തുകാരിയുടെ യഥാർഥ നാമം. ഫാങ്​ ഫാങ്​ തൂലിക നാമമാണ്​.

Tags:    
News Summary - Chinese Writer Of Wuhan Diary Faces Backlash, Alleges Death Threats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.