മാലെ: ത്രിരാഷ്ട്ര നാവികാഭ്യാസത്തിനായി ഇന്ത്യ, ശ്രീലങ്ക സൈനിക കപ്പലുകൾ മാലദ്വീപിൽ എത്തിയ ദിവസം മാലെ തുറമുഖത്തിനുസമീപം നങ്കൂരമിട്ട് ചൈനീസ് കപ്പൽ.
ചൈനീസ് ഗവേഷണ കപ്പലായ സിയാങ് യാങ് ഹോങ് 03യാണ് പുലർച്ച നങ്കൂരമിട്ടത്. ഉച്ചയാടെ കപ്പലിെന തിലഫുഷിയിൽ കണ്ടതായി മാലദ്വീപിലെ ഓൺലൈൻ പോർട്ടൽ റിപ്പോർട്ട്ചെയതു. ജനുവരി 23ന് ചൈനീസ് കപ്പലിന് മാലെ തുറമുഖത്ത് നങ്കൂരമിടാൻ സർക്കാർ അനുമതി നൽകിയിരുന്നു.
കപ്പലിന് നിർത്തിയിടാനാണ് അനുമതിയെന്നും തങ്ങളുടെ സമുദ്രാതിർത്തിക്കുള്ളിലായിരിക്കെ ഗവേഷണം നടത്തില്ലെന്നും മാലദ്വീപ് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പലിന്റെ യാത്രയിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൊളംബോ തുറമുഖത്ത് അടുക്കാൻ ശ്രീലങ്ക അനുമതി നിഷേധിക്കുകയും ചെയ്തു.
എന്നാൽ, കപ്പലിന്റെ പ്രവർത്തനങ്ങൾ യു.എൻ നിയമങ്ങൾക്ക് അനുസൃതമാണെന്നും സമാധാനപരമായ ആവശ്യങ്ങൾക്കും സമുദ്ര അറിവ് സംബന്ധിച്ച് മനുഷ്യരാശിക്ക് സംഭാവന നൽകാനും ലക്ഷ്യമിട്ടുള്ളതാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
അതേസമയം, വ്യാഴാഴ്ച രാവിലെ മാലദ്വീപ്, ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലെ കോസ്റ്റ് ഗാർഡുകളും ബംഗ്ലാദേശിൽനിന്നുള്ള നിരീക്ഷകരും ത്രിരാഷ്ട്ര സംയുക്ത അഭ്യാസമായ ‘ദോസ്തി-16’ൽ പങ്കുചേർന്നു. ഫെബ്രുവരി 25 വരെയാണ് സൈനികാഭ്യാസം. ഇന്ത്യവിരുദ്ധനായ മുഹമ്മദ് മുയിസു അധികാരത്തിലെത്തിയശേഷം ചൈന സന്ദർശിക്കുകയും ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.