ബെയ്ജിങ്: പ്രണയത്തിനുവേണ്ടി എന്തും ചെയ്യുന്ന കാമുകി കാമുകന്മാരുണ്ട്, എന്നാൽ കാമുകിക്കുവേണ്ടി പ്രസവ വേദന അനുഭവിക്കാൻ പോയ കാമുകനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം.
കൃത്രിമമായി പ്രസവവേദന അനുഭവിക്കാന്‍ കഴിയുന്ന ലേബര്‍ പെയിന്‍ സിമുലേഷന്‍ സെന്ററിലേക്ക് പരീക്ഷണാര്‍ത്ഥമാണ് വിവാഹത്തിന് മുമ്പ് കാമുകി ആണ്‍സുഹൃത്തിനെ കൊണ്ടുപോയതെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ പുരുഷന്മാർ അറിഞ്ഞിരിക്കണമെന്നും എന്നാൽ മാത്രമേ ഭാവി വധുവിനെ മികച്ച രീതിയില്‍ കാമുകന്‍ പരിചരിക്കുകയുള്ളുവെന്ന സഹോദരിയും അമ്മയും നല്‍കിയ നിര്‍ദേശത്തിലാണ് യുവതി കാമുകനെ കൂട്ടിക്കൊണ്ടു പോയത്.
ആദ്യം മടികാണിച്ചെങ്കിലും പിന്നീട് ഇയാള്‍ കൂടെ പോകാന്‍ തയ്യാറാകുകയായിരുന്നു. ചര്‍മ്മത്തിലൂടെയും പേശികളിലൂടെയും വൈദ്യുതി പ്രവാഹം കടത്തിവിട്ടാണ് പ്രസവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന വേദന കൃത്രിമമായി അനുഭവപ്പെടുത്തുന്നത്.
ഘട്ടം ഘട്ടമായി ഉയര്‍ത്തുന്ന വേദനയുടെ അളവ് ലെവല്‍ പത്തായതോടെ തീവ്രമായ അടിവയറുവേദ യുവാവ് അനുഭവിച്ചതായും പിന്നീട് ഛര്‍ദ്ദിക്കാന്‍ തുടങ്ങിയെന്നും യുവതി പറയുന്നു.
ഒരു ആഴ്ച കഴിഞ്ഞപ്പോൾ, യുവാവിന്‍റെ നില വഷളാവുകയും ചെറുകുടലിന്റെ ഒരു ഭാഗം മാറ്റാനാവാത്തവിധം തകർന്നതായും ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് യുവാവിന്‍റെ ചെറുകുടലിന്റെ ഒരു ഭാഗം നീക്കം ചെയ്തതായാണ് റിപ്പോർട്ട്.
സംഭവം ചൈനയിലെ സമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കാമുകനെ വേദനിപ്പിക്കാന്‍ താനും കുടുംബവും ഉദ്ദേശിച്ചിരുന്നില്ലെന്നും ഭാവിവധു അനുഭവിക്കാന്‍ സാധ്യതയുള്ള കഠിനതകള്‍ മനസ്സിലാക്കി നല്‍കാന്‍ മാത്രമായിരുന്നു ഉദ്ദേശിച്ചിരുന്നതും ഇവര്‍ വിശദീകരിച്ചു. ഇതിന്റെ പൂര്‍ണ്ണ ഉത്തവാദിത്വം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും യുവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.