പാകിസ്താന് ചൈന നൽകുന്ന സഹായത്തിൽ ആശങ്ക പ്രകടിപ്പിച്ച് യു.എസ്

വാഷിങ്ടൺ: ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്താനും ശ്രീലങ്കക്കും ചൈന നൽകുന്ന സഹായം ആശങ്കപ്പെടുത്തുന്നതാണെന്ന് യു.എസ്. ഇതുമൂലം ചൈനയുടെ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ ഈ രാജ്യങ്ങൾ നിർബന്ധിതമാവുമെന്ന ആശങ്കയാണ് യു.എസ് പങ്കുവെക്കുന്നത്. യു.എസ് നയതന്ത്ര പ്രതിനിധിയായ ഡോണാൾഡ് ലുവാണ് ഇക്കാര്യം പറഞ്ഞത്.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. മാർച്ച് ഒന്ന് മുതൽ മൂന്ന് വരെയാണ് ബ്ലിങ്കന്റെ ഇന്ത്യ സന്ദർശനം. ഇന്ത്യയോടും മേഖലയിലെ മറ്റ് രാജ്യങ്ങളോടും ചൈന നൽകുന്ന സഹായ​ത്തെ കുറിച്ച് ചർച്ച നടത്തും. ചൈന ഉൾപ്പെടെയുള്ള ഏതെങ്കിലും ബാഹ്യ ശക്തിയുടെ നിർബന്ധിത തീരുമാനങ്ങളല്ലാതെ സ്വന്തം തീരുമാനങ്ങൾ എടുക്കാൻ രാജ്യങ്ങളെ യു.എസ് എങ്ങനെ സഹായിക്കുന്നു എന്നതിനെ കുറിച്ചും ചർച്ചയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ചൈന ഡെവലപ്മെന്റ് ബാങ്ക് പാകിസ്താന് 700 മില്യൺ യു.എസ് ഡോളറിന്റെ സഹായം നൽകുമെന്ന് ധനകാര്യമന്ത്രി ഇഷ്ക് ദാർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ യു.എസിന്റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.

Tags:    
News Summary - Chinese Loans To Pak "Deeply Concerning", In "Serious Talks" With India: US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.