പട്ടികളെയും പൂച്ചകളെയും തിന്നുന്നത്​ നിരോധിച്ച്​ ചൈനീസ്​ നഗരം

ബീജിങ്​: കൊറോണ പശ്ചാത്തലത്തിൽ ചൈനയിലെ ഷെൻ‌ഷെൻ നഗരത്തിൽ പട്ടികളെയും പൂച്ചകളെയും തിന്നുന്നത്​ നിരോധിച്ചു. മെ യ് ഒന്നിന് നിയമം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചതായി ഡെയ്​ലി ​മെയിൽ പത്രം റിപ്പോർട്ട്​ ചെയ്​തു.

പാമ്പ്​, തവള, ആമ എന്നിവക്കും നിരോധനം ബാധകമാണ്​. രാജ്യത്ത് ആദ്യമായാണ്​ ഇത്തരമൊരു നിയമം പാസാകുന്നത്​.
വളർത്തുമൃഗങ്ങളെ ഭക്ഷിക്കുന്നത്​ നിരോധിക്കണമെന്ന് ചൈനീസ് സർക്കാറിനോട് മൃഗസംരക്ഷണ പ്രവർത്തകർ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ഈ നിയമത്തെ അവർ ചരിത്രപരമായ നീക്കമായി വിശേഷിപ്പിച്ചു.

വൈറസ് ബാധയുടെ പശ്​ചാത്തലത്തിൽ വന്യമൃഗങ്ങളുടെ വിൽപനയും ഉപഭോഗവും ചൈന ഇതിനകം നിരോധിച്ചിരുന്നു. പന്നി, പശു, ആട്​, കഴുത, മുയൽ, കോഴി, താറാവ്​ തുടങ്ങിയവയെ കഴിക്കാൻ നിയമം അനുവദിക്കുന്നുണ്ട്​.
കൊറോണ വൈറസ് ബാധ വ്യാപകമായപ്പോൾ മൃഗങ്ങളെ ആഹാരമാക്കുന്ന ചൈനീസ് ജനതയുടെ ഭക്ഷണ രീതിയാണ് അതിന് കാരണമായതെന്ന് ആരോപണമുയർന്നിരുന്നു.

Tags:    
News Summary - Chinese city BANS the eating of dogs and cats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.