ഹോ​ങ്കോങ്​ സ്വദേശികൾക്ക്​ ബ്രിട്ടീഷ്​ നാഷനൽ പാസ്​പോർട്ട്​ അംഗീകരിക്കില്ല –ചൈന

ബെയ്​ജിങ്​: ഹോ​ങ്കോങ്​ സ്വ​േദശികൾക്ക്​​ ബ്രിട്ടൻ നൽകുന്ന​ ബ്രിട്ടീഷ്​ നാഷനൽ ഓവർസീസ്​ (ബി.എൻ.ഒ.) പാസ്​പോർട്ട്​ സാധുവായ യാത്ര രേഖയായോ തിരിച്ചറിയൽ കാർഡായോ അംഗീകരിക്കില്ലെന്ന്​ ചൈന. ബ്രിട്ട​െൻറ മുൻ കോളനിയാണ്​ ഹോ​ങ്കോങ്​. ചൈനയുടെ അടിച്ചമർത്തലിൽ നിന്ന്​ രക്ഷപ്പെടാനാണ്​ ദശലക്ഷക്കണക്കിന്​ ഹോ​ങ്കോങ്​ നിവാസികൾക്ക്​ പാസ്​പോർട്ട്​ നൽകാൻ ബ്രിട്ടൻ ഒരുങ്ങുന്നതിനിടെയാണ്​ ചൈനയുടെ പ്രതികരണം. ജനുവരി 31 മുതൽ ബി.എൻ.ഒ പാസ്​പോർട്​ അംഗീകരിക്കില്ലെന്നാണ്​ ചൈനയുടെ അന്ത്യശാസനം.

ഹോങ്കോങ് നിവാസികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് യു.കെയില്‍ താമസിക്കാനും ജോലിചെയ്യാനും സൗകര്യമൊരുക്കുന്നതാണ് ബി.എൻ.ഒ. പാസ്പോര്‍ട്ട്. തുടര്‍ന്ന് ഇവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാനും കഴിയും.

പ്രദേശം വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന ഹോങ്കോങ് നിവാസികള്‍ക്ക് ദീര്‍ഘകാല സങ്കേതം നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം വാഗ്ദാനം നല്‍കിയിരുന്നു.

തുടര്‍ന്നാണ് ചൈനയുടെ നയം മാറ്റം. 54 ലക്ഷം ഹോങ്കോങ് നിവാസികള്‍ക്കാാണ് ബി.എൻ.ഒ പാസ്പോര്‍ട്ട് ഉപയോഗപ്പെടുത്തി വാസസ്ഥലവും അതിലൂടെ പൗരത്വത്തിനും ബ്രിട്ടന്‍ വഴിയൊരുക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.