2060ഒാടെ കാർബൺ പുറന്തള്ളൽ സമതുലിതമാക്കും –ഷി ജിൻ പിങ്​

യുനൈറ്റഡ്​ നേഷൻസ്​: ലോകത്തെ രക്ഷിക്കാനുള്ള പാരിസ്​ പരിസ്ഥിതി ഉടമ്പടിയോട്​ ചൈന പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും 2060ഒാടെ കാർബൺ ഡൈഓക്​സൈഡ്​ പുറന്തള്ളൽ സമതുലിതമാക്കുമെന്നും പ്രസിഡൻറ്​ ഷി ജിൻ പിങ്​.

2030നകം കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനുള് ശ്രമങ്ങളിലാണെന്നും ​െഎക്യരാഷ്​ട്രസഭയുടെ 75ാം വാർഷിക പൊതുസഭയെ അഭിസംബോധന ചെയ്​ത്​ അദ്ദേഹം പറഞ്ഞു. 2050ഒാടെ പാരിസ്​ ഉടമ്പടി ലക്ഷ്യംവെച്ചതിനുമപ്പുറം കാർബൺ ബഹിർഗമനം കുറക്കും. 2060ഒാടെ പൂർണമായും സമതുലിതമാക്കുമെന്നും ഷി ജിൻ​ പിങ്​ പറഞ്ഞു​. കോവിഡാനന്തര കാലത്ത്​ ലോക സമ്പദ്​വ്യവസ്ഥ ഹരിതപദ്ധതികളിലേക്കു​ മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്ത്​ ഏറ്റവും കൂടുതൽ ഹരിതഗൃഹവാതകം പുറന്തള്ളുന്ന രാജ്യമാണ്​ ചൈന. 

Tags:    
News Summary - China will become carbon neutral by 2060, Xi Jinping says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.