യു.എസ് ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയ 24 ശതമാനം താരിഫ് ഒരു വർഷത്തേക്ക് റദ്ദ് ചെയ്ത് ചൈന

ബീജിങ്: യു.എസ് ഉൽപ്പന്നങ്ങൾക്ക് മേൽ ചൈന ചുമത്തിയ 24 ശതമാനം താരിഫ് ഒരു വർഷത്തേക്ക് നിർത്തി വെച്ച് ചൈന. എന്നാൽ ചില ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം താരിഫ് തുടരുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ആഴ്ച സൗത്ത് കൊറിയയിൽ നടന്ന എ.പി.ഇ.സി സി.ഇ. ഉച്ചകോടിയിലാണ് ഷീ ജിൻ പിങും ഡോണൾഡ് ട്രംപും ചേർന്ന് തീരുമാനം എടുത്തത്. നവംബർ 10 മുതലാണ് ഇത് നടപ്പിലാവുക. ചില അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം താരിഫ് ചുമത്തുമെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകൾ തമ്മിൽ വ്യാപാര യുദ്ധം ആരംഭിക്കുന്നത് ഈ വർഷമാണ്. തുടർന്ന് ഇരുവിഭാഗങ്ങളും പരസ്പരം ചുമത്തിയ താരിഫ് തുക മൂന്നക്കത്തിലെത്തുകയും ചെയ്തു. ട്രംപ്  ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം താരിഫ് കുറക്കാമെന്ന് പ്രഖ്യാപിച്ചിരുന്നു. പകരം യു.എസ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം താരിഫ് വെട്ടിക്കുറക്കുമെന്ന് ചൈനയും പ്രഖ്യാപിച്ചു.

നവംബറിൽ ചൈനീസ് ഇറക്കുമതിക്ക് 100 ശതമാനം താരിഫ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഒക്ടോബറിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടായി. ഇതിനു മറുപടിയായി ദക്ഷിണ കൊറിയയിലെ 5 യു.എസ് അനുബന്ധ സ്ഥാപനങ്ങൾക്ക് ചൈന ഉപരോധം ഏർപ്പെടുത്തി. ഇതിനിടെയാണ് ഇരു രാഷ്ട്രങ്ങളിലെയും പ്രസിഡന്‍റുമാർ ദക്ഷിണ കൊറിയയിൽ നടന്ന സമ്മേളനത്തിൽ വ്യാപാര യുദ്ധത്തിന് അയവ് വരുത്താൻ തീരുമാനിച്ചത്.

Tags:    
News Summary - China suspends 24 percent tariffs on US products for one year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.